കൊല്ലം ജില്ലയിൽ 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശികളായ 28 വയസ്സുള്ള യുവതിയ്ക്കും (P65) ഒരു വയസ്സുള്ള മകനും (P 64 )ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.ഇവർ മെയ് 28ന് കുവൈറ്റിൽ നിന്നും പുറപ്പെട്ട AI 1596 ഫ്ലൈറ്റിൽ തിരുവനന്തപുരത്തെത്തുകയും (സീറ്റ് നമ്പർ വൺ ഡി )P66 ചവറ കരുത്തുറ സ്വദേശിയായ 39 വയസ്സുള്ള ആളാണ്. എ ഐ നയൻ 1538 (സീറ്റ് നമ്പർ 28 E) ഫ്ലൈറ്റിൽ അബുദാബിയിൽ നിന്നും 26 മെയ് തിരുവനന്തപുരത്തെത്തിയ ഇയാൾ അവിടെനിന്നും സ്പെഷ്യൽ കെഎസ്ആർടിസി ബസിൽ പാരിപ്പള്ളിയിൽ എത്തുകയും സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു.P67 തൃക്കോവിൽവട്ടം മുഖത്തല സ്വദേശി 50 വയസ്സുള്ള ആളാണ്. മെയ് 29ന് ദുബൈയിൽ നിന്നും പുറപ്പെട്ട IX 1540 ഫ്ലൈറ്റിൽ തിരുവനന്തപുരത്തെത്തി. (സീറ്റ് നമ്പർ 11 D)P 68 പത്തനാപുരം കുണ്ടയം സ്വദേശിയാണ്.41 വയസ് ഇദ്ദേഹം മെയ് 27 ന് അബുദാബിയിൽ നിന്നും പുറപ്പെട്ട ഫ്ലൈറ്റിൽ തിരുവനന്തപുരത്ത് എത്തി. പോസിറ്റീവായതിനെ തുsർത്ത് ആശുപത്രി പരിചരണത്തിലാണ്P 69 കൊല്ലം കരുകോൺ അലയമൺ സ്വദേശിയാണ്. (32 വയസ്) സൗദിയിൽ നിന്നും മെയ് 31 ന് എത്തിയ ഇയാളെ പോസിറ്റീവായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.P70 കൊല്ലം പട്ടാഴി സ്വദേശിയായ യുവതിയാണ്. മെയ് 31ന് ദുബൈയിൽ നിന്നും പുറപ്പെട്ട lX 1540 ഫ്ലൈറ്റിൽ തിരുവനന്തപുരത്തെത്തിയ ഇവർ ഗർഭിണിയാണ്. പോസിറ്റീവായി സ്ഥിരീകരിച്ച ഇവർ ഇപ്പോൾ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.P71 കൊട്ടാരക്കര വെട്ടിക്കവല പനവേലി സ്വദേശി 35 വയസുള്ള യുവതിയാണ്.എല്ലാവരും ക്വാറന്റൈനിൽ ആയിരുന്നു. സമ്പർക്കമില്ല. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വിവരങ്ങൾ എല്ലാം വസ്തുതാപരം ആവണമെന്നില്ല. സംശയമുള്ള ആളുകളെ നിരീക്ഷണത്തിന് വേണ്ടി ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത് എല്ലാം തന്നെ പോസിറ്റീവ് ആവണമെന്നുമില്ല. പക്ഷെ ആവശ്യമായ മുൻകരുതൽ എടുക്കുന്നത് പോസിറ്റീവ് ആവുകയാണെങ്കിൽ രോഗം പടരുന്നത് ഒഴിവാക്കാൻ വേണ്ടിയുമാണ്
Collector Kollam fb