37 വർഷത്തെ സേവനത്തിന് ശേഷം ശ്രീ ഡേവിസ് കെ ജെ വിരമിച്ചു.
കൊച്ചി. 37 വർഷത്തെ സേവനത്തിനു ശേഷം കാത്തലിക് സിറിയൻ ബാങ്കിൽ നിന്നും വിരമിച്ചു. 1984-ൽ സി എസ് ബി യുടെ ട്രിച്ചി ശാഖയിൽ ആണ് ജോലി ആരംഭിച്ചത്. ഒന്നര വർഷത്തിനു ശേ ഷം എറണാകുളം ഐ ബി ഡി ൽ സേവനത്തിന് എത്തി. 12 വർഷത്തിന് ശേഷം കോട്ടയം ജില്ലയിലെ നിഴുർ ശാഖയിൽ എത്തി. അവിടെയും 12 വർഷം തുടർന്നു. പിന്നീട് പ്രമോഷൻ ലഭിച് അടൂർ ശാഖയിൽ 2009-ൽ സേവനം ആരംഭിച്ചു. അഞ്ചര വർഷത്തെ മഹനീയ സേവനത്തിന് ശേഷം എറണാകുളം മാർക്കറ്റ് റോഡ് ശാഖയിൽ ട്രാസ്ഫർ ലഭിച് എത്തിച്ചു. പിന്നീട് ചെങ്ങന്നൂർ ചെറിയനാട് ശാഖയിൽ രണ്ടര വർഷം സേവനം ചെയ്തു. പിന്നീട് വൈക്കം ശാഖയിൽ എത്തി. അവിടെ ജോലി ചെയ്യുമ്പോൾ വി ആർ എസ് എടുത്തു കാഷ്യർ -ക്ലാർക്ക് സ്ഥാനത്തു നിന്നും വിരമിക്കുകയായിരു.ന്നു. ബാങ്കിലെ സേവനം വളരെ സന്തോഷം നിറഞ്ഞതായിരുന്നുവെന്നു ഡേവിസ് പറഞ്ഞു. വൈക്കം ശാഖയിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ മാനേജർ ജോബിൻജോയി അധ്യക്ഷത വഹിച്ചു. ഡേവിസിന്റെ സേവനം ആത്മാർത്ഥയോടെ അദ്ദേഹം ബാങ്കിൽ പ്രവർത്തിച്ചുവെന്ന് ശ്രീ ജോബിൻ ജോയി പറഞ്ഞു. ഭാര്യ മേരി ഡേവിസ്, അമൽ, വിമൽ, നിർമൽ, റോസ് ആൻ എന്നിവർ മക്കളാണ്. കോടങ്കണ്ടത് കുടുംബാംഗം ആണ് ശ്രീ ഡേവിസ് കെ ജെ. ഡേവിസിന് ഭാവിജീവിത മംഗളങ്ങൾ സുഹൃത്തുക്കളും ബന്ധുക്കളും ആശംസിച്ചു.