
ആ സമരവഴികളിലെ ജ്വലിക്കുന്ന ഓർമ്മകൾ ഇന്നും പകർന്നു നൽകുന്ന ആവേശമാണ് ഓരോ പ്രവർത്തകൻ്റെയും കരുത്ത് .
കേരള കലാലയങ്ങളുടെ വിഹായസ്സിൽ ഇന്ദ്രനീല പതാക ഉയർത്തി വിദ്യാർത്ഥി സമൂഹത്തിൻ്റെ ആവേശവും ശബ്ദവുമായി മാറിയ കേരള വിദ്യാർത്ഥി യൂണിയന്റെ (KSU) ചരിത്രവഴികൾക്ക് ഇന്ന് 63ൻ്റെ നിറവ് .
ഡീൻ കുരിയാക്കോസ് എം പി
ആലപ്പുഴയുടെ സമരഭൂമിയിൽ രൂപം കൊണ്ട്, വിമോചന സമരത്തിലൂടെ ഒരു സർക്കാരിനെ തന്നെ താഴെ ഇറക്കിയ ആർജ്ജവത്തിൻ്റെ ‘കലാലയ കോട്ട’. ആ സമരവഴികളിലെ ജ്വലിക്കുന്ന ഓർമ്മകൾ ഇന്നും പകർന്നു നൽകുന്ന ആവേശമാണ് ഓരോ പ്രവർത്തകൻ്റെയും കരുത്ത് . തൊടുപുഴ ന്യൂമാൻ കോളേജിലേയും , മൂലമറ്റം സെൻ്റ് ജോസഫ് കോളേജിലേയും, തിരുവനന്തപുരം ലോ അക്കാദമി ലോ കോളിലിലേയും കലാലയ നാളുകളിൽ ഞാൻ സഞ്ചരിച്ച വഴികൾക്ക് ആ ഇന്ദ്രനീല ശോഭയുണ്ടായിരുന്നു .സമരസപ്പെടാത്ത സമരവീര്യം പകർന്നു നൽകിയ എൻ്റെ പ്രസ്ഥാനം . വിദ്യാർത്ഥി സമൂഹത്തിൻ്റെ അവകാശങ്ങൾക്കായി സന്ധിയില്ല സമരവഴികളിൽ അറുപത്തിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ, നാം നടന്ന വഴിത്താരയിൽ കെ.എസ്.യുവിൻ്റെ ശബ്ദമായി മാറിയ ഓരോ അനശ്വര ത്യാഗങ്ങളെയും സ്മരിക്കുന്നു. വിവിധ കാലഘട്ടങ്ങളിൽ കെ.എസ്.യു പ്രസ്ഥാനത്തിന് ധീരമായ നേതൃത്വം നൽകിയ പ്രിയപ്പെട്ടവർക്കും നിസ്വാർത്ഥ സേവനങ്ങളിലൂടെ സമൂഹത്തിന് സ്വാന്തനമായ ഓരോ പ്രവർത്തകർക്കും സ്നേഹാഭിവാദ്യങ്ങൾ

.ഫേസ്ബുക്കിൽ എഴുതിയത്