പ്രിയ ഡോക്ടർ നിങ്ങൾ എന്നും ജന മനസ്സിൽ എന്നും ജീവിക്കും… അങ്ങയുടെ ദീപ്തമായ സ്മരണയ്ക്കു മുന്നിൽ പ്രണാമം.

Share News

ചിലരുടെ വേർപാട് വിശ്വസിക്കാൻ പ്രയാസമാണ്.

ഇതെഴുതുമ്പോഴും എനിക്ക് വിശ്വാസം വരുന്നില്ല..

ഞാൻ പലരേയും വിളിച്ചു… എങ്കിലും വിശ്വസിക്കാൻ കഴിയുന്നില്ല…. ഇങ്ങനെ ഒരു മനുഷ്യൻ.ഡോക്ടർ നമ്മിൽ നിന്നും വിട പറഞ്ഞുവെന്ന്..

വരാപ്പുഴയ്ക്കും

കൂനമ്മാവിനും

എറണാകുളം ജില്ലയ്ക്കും

ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വം.

വരാപ്പുഴ മെഡിക്കൽ സെന്ററിന്റെ സ്ഥാപകൻ ആർക്കും ഏതു സമയത്തും കയറിച്ചെല്ലാനും സഹായമഭ്യർത്ഥിക്കാനും കഴിയുന്ന വ്യക്തി.

പാവങ്ങളെ അകമഴിഞ്ഞു സഹായിച്ച കരുണാമയൻ, കർമ്മ മേഖലയായ വരാപ്പുഴയിലും കൂനമ്മാവിലും സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ നിറസാന്നിധ്യം, കായികരംഗത്ത് ഒട്ടേറെ പ്രതിഭകൾക്ക് സാന്ത്വനമായി സ്പോർട്സ് രംഗത്തെ പരിക്കുകൾ ഭേദമാക്കാൻ കൈയ്മെയ് മറന്ന് പ്രവർത്തിച്ച ഭിഷഗ്വരൻ, ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹി,വിശ്യഷ്യ സൗമ്യനും എളിമ നിറഞ്ഞ ജീവിതത്തിന് ഉടമ.ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ജാഗ്രതയോടെ സമർപ്പണമനോഭാവത്തോടെ നടപ്പിലാക്കുന്ന വ്യക്തിത്വം, ജൻമംകൊണ്ട് കോട്ടയത്തു കാരനാണെങ്കിലും കർമ്മം കൊണ്ട് എറണാകുളത്തിന്റെ പ്രിയപ്പെട്ടവൻ.

പ്രിയ ഡോക്ടർ നിങ്ങൾ എന്നും ജന മനസ്സിൽ എന്നും ജീവിക്കും… അങ്ങയുടെ ദീപ്തമായ സ്മരണയ്ക്കു മുന്നിൽ പ്രണാമം.

Adv Yesudas Parappilly

Share News