
മരണം വരുന്നത് ഓരോ രീതിയിലാണ്
പെരുമ്പാവൂർ ഉള്ള കസിൻ എബി കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ പിറന്നാളിന് ഒരു സൈക്കിൾ വാങ്ങി. ദിവസവും രാവിലെ സൈക്കിൾ വ്യായാമം എന്നതിന് വേണ്ടി. ഞായറാഴ്ച അതി രാവിലെ പെരുമ്പാവൂർ തൊട്ട് കാലടി വരെ പോയി തിരികെ വരുമ്പോൾ ഒരു കാർ പുറകിൽ നിന്ന് വന്ന് തെട്ടി തെറിപ്പിച്ചു. അതും റോഡിനു അപ്പുറം ഉള്ള നടപ്പാതയിൽ.

അദ്ദേഹം കൊതംമംഗലം ഇഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചു വളരെ വർഷം ബഹറിനിൽ ജോലി ചെയ്തു തിരിച്ചു വന്നതാണ്. പഴയ സൈക്കിൾ നൊസ്റ്റാൾജിയ കൊണ്ട് വാങ്ങിയ സൈക്കിൾ. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്ന ഒരു പോലീസുകാരൻ രണ്ടു സെക്കന്റ് മയങ്ങി പോയപ്പോൾ കാറു ഒരാളുടെ ജീവൻ അപഹരിച്ചു
കേരളത്തിലെ റോടുകളിൽ സൈക്കിൾ ഓടിക്കുന്നത് വലിയ അപകടമാണ്. ഒരു കാലത്ത് ഞങ്ങൾ സ്കൂളിൽ പോയിരുന്നത് സൈക്കിളിൽ ആയിരുന്നു. സൈക്കിൾ ആയിരുന്നു പ്രധാന വാഹനം. കാറുകൾ വളരെ കുറവ്. വല്ലപ്പോഴും ഒരു സ്‌കൂട്ടറോ ബൈക്കോ. ഇന്ന് സ്ഥിതി മാറി റോഡിൽ മുഴുവൻ വാഹന പൂരിതം. അതു കൊണ്ട് സൈക്കിൾ കേരളത്തിൽ ഇന്ന് അപകടമാണ്.
പല രാജ്യങ്ങളിലെയും പോലെ കേരളത്തിൽ സൈക്കിൾ ട്രാക്ക് ഉണ്ടാക്കുവാൻ ഒരു ക്യാമ്പയിൻ ആവശ്യമാണ്. ബെർലിനിൽ എത്തിയ ഞങളുടെ മകൻ ആദ്യം ചെയ്തത് സൈക്കിൾ വാങ്ങുക എന്നതായിരുന്നു. കാരണം അവിടെ എല്ലാം ഡെഡിക്കേറ്റഡ് സൈക്കിൾ ലെയിനുണ്ട്.

എന്തായാലും സൈക്കിൾ സവാരി കാരണം ജീവൻ പോയ സഹോദരനെ ഓർത്തു ദുഃഖം.അദ്ദേഹത്തിന്റെ കുടുംബത്തിന്റയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.

Js Adoor