
ഭൂപതിയുടെ മരണവാർത്ത ഏറെ ദുഖത്തോടെയാണ് കേട്ടത്.
കഴിഞ്ഞ ദിവസം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതറിഞ്ഞ് ആവശ്യമായ കാര്യങ്ങൾ ഏർപ്പാട് ചെയ്തിരുന്നു.
വീക്ഷണത്തിൻ്റെ ഫോട്ടോഗ്രാഫർ എന്നതിലുപരി തികഞ്ഞ രാഷ്ട്രീയ ബോധമുള്ള ഒരു കോൺഗ്രസ്സ് പ്രവർത്തകൻ എന്ന നിലയിൽ വളരെ അടുത്ത ഒരു സൗഹൃദമായിരുന്നു ഭൂപതിയുമായി ഉണ്ടായിരുന്നത്.എൻ്റെ തെരെഞ്ഞെടുപ്പ് കാലത്തെല്ലാം വളരെ ആത്മാർത്ഥതയോടെ ഒപ്പം നിന്നിരുന്നു ഭൂപതി.
അപ്രതീക്ഷിതമായ ഈ വേർപാട് വേദനാജനകമാണ്.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു…
ആദരാഞ്ജലികൾ…
