കുട്ടനാട്ടില്‍ റൊട്ടിയും പാലും സൗജന്യമായി വിതരണം ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപത
കോട്ടയം: പ്രളയദുരിതത്തിലായ കുട്ടനാട്ടിലെ ജനങ്ങള്‍ക്കു കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി ഭക്ഷണമായി റൊട്ടിയും പാലും സൗജന്യമായി വിതരണം ആരംഭിച്ചു. കെസിബിസി ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കലിന്റെ നിര്‍ദേശപ്രകാരം മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കലുമായി ചേര്‍ന്നാണു സഹായപദ്ധതി നടപ്പാക്കുന്നത്.
വീടുകളില്‍ വെള്ളം കയറിയിട്ടും കോവിഡ് വ്യാപനം ഭയന്ന് ഏറെപ്പേര്‍ വീടുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. കെഎസ്എസ്എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ വിതരണം ഫ്‌ളാഗ് ഓഫ് ചെയ്തു. വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, മാവേലിക്കര ചേതന എന്നിവയുടെ സഹകരണത്തോടെയാണ് സഹായസംരംഭം നടപ്പാക്കുന്നത്.