
ഭിന്നലിംഗക്കാർക്ക് ആരോഗ്യ പരിപാലനകിറ്റുകൾ വിതരണം ചെയ്തു സഹൃദയ
കലൂർ : എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ മുദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ ഭിന്നലിംഗക്കാർക്ക് 150 ആരോഗ്യപരിപാലന കിറ്റുകൾ വിതരണം ചെയ്തു. കലൂർ സാന്ത്വനം സുരക്ഷ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ/സീരിയൽ താരം ആൻ മരിയ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ചു. സമൂഹവികസനത്തിൽ എല്ലാ വിഭാഗക്കാരെയും പങ്കാളികളാക്കു ന്നതിന്റെ ഭാഗമായി, ഭിന്നലിംഗക്കാർക്കിടയിലുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുദ്രാ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അതിഥി അച്യുത്, പ്രോജക്ട് ഓഫീസർ സവിത ഷേണായി, മാനേജർ കെ. എം മിതു, സെക്രട്ടറി താരാ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
Jees P Paul