പട്ടിണി കിടക്കണ്ടാ! വിശക്കുന്നവർക്ക് ഈ ആശ്രമത്തിലേക്ക് വരാം!
എറണാകുളത്ത് നിന്ന് തൃപ്പൂണിത്തുറക്ക് പോകുമ്പോൾ , പേട്ട ജംങ്ഷനിൽ നിന്ന് മരടിലേക്കുള്ള റോഡിൽ അര കിലോമീറ്റർ മുന്നോട്ട് പോയാൽ ഗാന്ധി പ്രതിമയ്ക്ക് തൊട്ടു മുൻപായി ഇടത് വശത്ത് കാണാം കപ്പൂച്ചിൻ മെസ്സ് ..!
നിറഞ്ഞ ചിരിയോടെ സ്വീകരിക്കുവാനും പടിക്കലോളം വന്ന് യാത്രയാക്കാനും ബോബി ജോസ് കട്ടിക്കാട്ട് അച്ചനിവിടെയുണ്ട്!.
എല്ലാവരെയും സ്വീകരിക്കുവാനായിട്ടും ഊട്ടുവാനും അച്ചനുണ്ടാകും. വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി, സ്നേഹത്തിൽ ചാലിച്ചെടുത്ത സസ്യാഹാരങ്ങൾ. മൂന്ന് നേരത്തെക്കുള്ള വിശപ്പിനുള്ള വിഭവങ്ങളുമായാണ് തുടക്കം
…പ്രാതൽ രാവിലെ 7:30 മുതൽ 9 വരെ
ഉച്ചഭക്ഷണം 12:30 മുതൽ 2 വരെ
വൈകിട്ടത്തെ ചായ 4 മുതൽ 5 വരെ മാത്രം.
.പണത്തിന്റെ കണക്കില്ല…പണം വാങ്ങുവാൻ കാഷ്യറും ഇല്ല … അവിടെ വച്ചിരിക്കുന്ന ബോക്സിൽ നിങ്ങൾക്ക് പണം വേണമെങ്കിൽ നിക്ഷേപിക്കാം .. ഇല്ലെങ്കിലും ആരും തടയില്ല..അച്ചൻ്റെ തന്നെ ഭാഷയിൽമണി കൊട്ടാൻമാത്രമുള്ളതൊന്നുമില്ലെന്നേ….
.വിശക്കുന്നോര് വരും ..
..വയറും മനസ്സും നിറഞ്ഞ് മടങ്ങാം…..
. സാധിക്കുന്നവരൊക്കെ വല്ലപ്പോഴെങ്കിലും ഈ സ്നേഹം അനുഭവിക്കാൻ ഒന്നവിടെ ചെല്ലണേ.
കടപ്പാട്:
കടപ്പാട്: ജൈമോൻ കുമരകം.
39392 comments16 sharesLikeCommentShare