ആർഭാടങ്ങൾക്കും അനാവശ്യ ചെലവുകൾക്കുമായി സ്വർണ്ണം പണയം വയ്ക്കരുത് .കെട്ടു താലി വരെ പണയത്തിനു വച്ച് ആ കാശു കൊണ്ട് ഓൺലൈൻ മദ്യം വാങ്ങി കുടിക്കരുത്

Share News

ഡോ .സി ജെ ജോൺ

പെണ്ണുങ്ങളുടെ പൊന്നു പണയം വച്ച് സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നത് ഒരു നാട്ടു നടപ്പാണ്. കോവിഡ് നാളുകളിലെ അത്തരം ബുദ്ധിമുട്ടുകളെ നേരിടാൻ ഒരു പദ്ധതി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ് അവതരിപ്പിക്കുന്നു

.വലിയ സ്വകാര്യ ധന കാര്യ സ്ഥാപനങ്ങൾ കൂടിയ പലിശയുമായി സ്വർണ്ണ പണയത്തിനായി വൈറസ് നാളുകളിൽ വല വിരിക്കുമ്പോൾ കെ .എസ്.എഫ് .ഇ നിസ്സാര പലിശയാണ് ഈടാക്കുന്നത് .പ്രേത്യേകിച്ചും പ്രവാസികളിൽ നിന്ന് .വളരെ നല്ല കാര്യം

. പെണ്ണിന്റെ പൊന്ന് എന്തിനായി പണയം വയ്ക്കുന്നുവെന്നതിൽ ചില മാനദണ്ഡങ്ങൾ വേണം .സാമ്പത്തികമായ ഒരു തിരിച്ചു കയറ്റം ഉണ്ടാകും വരെയുള്ള ആശ്വാസമെന്ന നിലയിൽ ചെയ്യാം .മന്ദിഭവിച്ചു പോയ ഉപജീവന മാർഗ്ഗത്തിന് ഊർജ്ജ ധനമായി ആ പണം എടുക്കാം .കൂട്ടായ തീരുമാനമാകണം .ആവശ്യത്തിൽ കൂടുതൽ പണം സ്വർണ്ണ പണയം വഴി എടുക്കാൻ പാടില്ല ,ആർഭാടങ്ങൾക്കും അനാവശ്യ ചെലവുകൾക്കുമായി സ്വർണ്ണം പണയം വയ്ക്കരുത് .കെട്ടു താലി വരെ പണയത്തിനു വച്ച് ആ കാശു കൊണ്ട് ഓൺലൈൻ മദ്യം വാങ്ങി കുടിക്കരുത്

.പെണ്ണിന് അത് തിരിച്ചെടുത്തു കൊടുക്കുമെന്ന ദൃഢ നിശ്ചയത്തോടെ തന്നെ വേണം പണയം .പലിശക്കാരൻ എടുത്തോട്ടെയെന്ന ലാഘവ ബുദ്ധി പാടില്ല .വീണ്ടും ഒരു പ്രതിസന്ധി വരുമ്പോൾ തുണയാകാൻ ഈ പെണ്ണും പെണ്ണിന്റെ പൊന്നും വേണമല്ലോ ?

കോവിഡ് നാളുകളിൽ പണത്തിനായി സ്വർണ്ണ പണയങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് .കാണുന്നതിലും പറയുന്നതിലും അപ്പുറമാണ് സമൂഹത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ .കെ .എസ്.എഫ് .ഇ യുടെ ഈ നന്മ അടിയന്തര സാഹചര്യത്തിൽ ആവശ്യക്കാർക്ക് ഉപകരിക്കട്ടെ .

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു