
കോവിഡാനന്തര ഭാരതത്തിനു സര്‍ക്കാരിന്റെയും ജനങ്ങളുടെയും കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകണം -ഡോ. സി.വി. ആനന്ദ്ബോസ്
കൊച്ചി: കോവിഡാനന്തര ഭാരതത്തിനു സര്‍ക്കാരിന്റെയും ജനങ്ങളുടെയും കാഴ്പ്പാടുകളില്‍ മാറ്റമുണ്ടാകണമെന്നു കോവിഡ് പശ്ചാത്തലത്തില്‍ കുടിയേറ്റ, കരാര്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള ഏകാംഗ കമ്മീഷനും കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൈതൃകപദ്ധതി ഉപദേഷ്ടാവുമായ ഡോ. സി.വി. ആനന്ദബോസ് അഭിപ്രായപ്പെട്ടു.
കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ‘കോവിഡാനന്തര ഭാരതം – മാര്‍ഗരേഖ’ എന്ന വിഷയത്തില്‍ നടന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഒരു സാമ്പത്തികക്രമമാണു കോവിഡാനന്തര ഭാരതത്തിന് അഭികാമ്യം. പരമ്പരാഗതമേഖലയില്‍ തൊഴിലാളികള്‍ക്കു കൂലി കൊടുക്കാന്‍ സാധിക്കുന്നില്ല. പൈതൃക തൊഴിലാളികളെ ലാഭനഷ്ടത്തിനതീതമായി സംരക്ഷിക്കാന്‍ തയ്യാറാകണം. ഇന്ത്യയുടെ കല, സംസ്കാരം, പൈതൃകം, ശൈലി എന്നിവ എങ്ങനെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയും, ഭാവി ഭാരതത്തിന്റെ ജീവിതശൈലി, ഭാരതപാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കിലൂടെയാവണമെന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു.
തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്കി. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബിന് കണ്ണന്‍ചിറ സി എംഐ നേതൃത്വം നല്കി. ഡല്‍ഹിയില്‍ നിന്നും തോമസ്, കൊല്ലത്തുനിന്നും എം.എസ്. ശ്യാംകുമാര്‍, മസ്കറ്റില്‍ നിന്നും ജ്യോതിഷ്,ജോസ് എട്ടുപറ, ജയചന്ദ്രന് തോന്നയ്ക്കല്‍, സ്കറിയ ന്യൂയോര്‍ക്ക്, യു.എന്‍.എന്‍. ഡി.എ. പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Related Posts
‘ലൗദാത്തോ സി’: ഒരു വര്‍ഷം നീളുന്ന അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1.66കോടി കഴിഞ്ഞു
- അനുഭവം
- അപലപനീയം
- അപ്രിയസത്യങ്ങൾ
- അഭിപ്രായം
- ആശങ്ക
- ഉറപ്പുവരുത്തണം.
- കെസിബിസി പ്രൊ ലൈഫ് സമിതി
- തെരുവിൽ അലയുന്ന കുട്ടികൾ
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നമ്മുടെ സമൂഹം
- നാടിൻ്റെ നന്മക്ക്
- നാടിൻ്റെ പ്രതിബദ്ധത
- നാട്ടിലെ അവസ്ഥ
- നിയമം
- നിയമ നടപടി
- പ്രൊ ലൈഫ്
- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
- പ്രൊ ലൈഫ് സമിതി
- മനുഷ്യസ്നേഹി
- മാപ്പേകുക
- വസ്തുത
- സംരക്ഷണം