വരാപ്പുഴയുടെ സാമൂഹ്യ ആരോഗ്യ – കായിക രംഗത്ത് ഒരു ദീപസ്തംഭമായി ജ്വലിച്ചു നിന്ന ഡോ.ജോസ് സക്കറിയാസ് വിട വാങ്ങി.

Share News

 മാണി സി കാപ്പൻ എംഎൽഎയുടെ സഹോദരീ ഭർത്താവും വരാപ്പുഴ മെഡിക്കൽ സെൻ്റർ ഉടമയുമായ മണ്ണനാക്കുന്നേൽ ഡോ. ജോസ് സക്കറിയാസ് (72) നിര്യാതനായി. ദീർഘകാലമായി രോഗബാധിതനായി കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം, വരാപ്പുഴയുടെ തീരാ നഷ്ടമാണ്. ജന്മസ്ഥലമായപാലയിൽ നിന്നും ഏതോ ഒരു നിയോഗമെന്ന പോലെവരാപ്പുഴയിലെത്തി, കൂനമ്മാവിൽ വീട് വച്ച് സ്ഥിര താമസമാക്കിയ ഡോ: ജോസ് സക്കറിയാസ്ഡോ.ബാബു ജേക്കബിനൊപ്പം ആരംഭിച്ച ചിത്ര മെഡിക്കൽ സെന്റർ എന്ന ആശുപത്രി , ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനസങ്ങമായ വരാപ്പുഴയിലെ ആദ്യത്തെ ആതുരാലയമായിരുന്നു.

ഒട്ടേറെ നിർദ്ദനരായ മനുഷ്യർക്ക് ആശയും ആശ്വാസവും ആവേശവുമായിരുന്ന ആ ആശുപത്രിയിൽ, ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനായിരുന്ന ഐ.എം വിജയൻ ഉൾപ്പെടെ ഇന്ത്യയിൽ അറിയപ്പെടുന്ന ഒട്ടേറെ കായിക താരങ്ങൾ കാന്ത ചികിൽസയ്ക്കായി വന്നിട്ടുണ്ട്. ഒരു കാലത്ത്കേരളാ സന്താഷ് ടീമിന്റെ ഔദ്യോഗിക ഡോക്ടറായിരുന്ന ജോസ് സക്കറിയാസ്അറിയപ്പെടുന്ന കായിക വിദഗ്ദനും കമന്ററേറ്ററും മികച്ച സംഘാടകനുമായിരുന്നു.

സംസ്കാര ശുശ്രൂഷകൾ 14-09-2020 (തിങ്കളാഴ്ച) 2.30 ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് മുത്തോലി സെൻ്റ് ജോർജ് പള്ളിയിൽ സംസ്ക്കരിക്കും.

ഭാര്യ: മുൻ എംപിയും എൽഎയും ആയിരുന്ന ചെറിയാൻ ജെ കാപ്പൻ്റെ പുത്രി മറിയമ്മ. മക്കൾ: അജിത് ജോസ് (എഞ്ചിനീയർ, ഓസ്ട്രേലിയ), ചെറി ജോസ് (എഞ്ചിനീയർ, ഓസ്ട്രേലിയ). മരുമക്കൾ: ടീന അജിത്, തളിയത്ത് (കടവന്ത്ര), ടിനു ചെറി മണ്ണനാൽ (എറണാകുളം). ഇരുവരും ഓസ്ട്രേലിയ. സഹോദരങ്ങൾ: പ്രൊഫ മേരിക്കുട്ടി എബ്രാഹം, പരേതരായ പ്രൊഫ അലക്സാണ്ടർ സക്കറിയാസ്, തങ്കമ്മ തോമസ്.

പരേതൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ അത്‌ലറ്റിക് ക്യാപ്റ്റൻ, കേരളാ സ്റ്റേറ്റ് അത്‌ലറ്റിക് ടീം ക്യാപ്റ്റൻ, എറണാകുളം ജില്ല സ്പോർട്സ് കൗൺസിൽ ഭാരവാഹി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ ജോസ് സഖറിയായുടെ പേരിൽ 100 മീറ്റർ ഹർഡിൽസിൽ ഉണ്ടായിരുന്ന റിക്കാർഡ് 20 വർഷത്തിനുശേഷമാണ് ഭേദിക്കപ്പെട്ടത്.

ബാബു ഡോക്ടറുമായി പിരിഞ്ഞതിനെ തുടർന്ന് വരാപ്പുഴ മെഡിക്കൽ സെന്റർ എന്ന പേരിൽ സ്വന്തം ആശുപത്രി ആരംഭിച്ചു…

Boban Varapuzha

മുത്തോലി മണ്ണനാക്കുന്നേൽ ഡോ. ജോസ് സക്കറിയാസ് നിര്യാതനായി

എന്റെ പ്രിയ ഭർത്താവ്, ഡോ. ജോസ് സക്കറിയാസ് (72, CMO, വരാപ്പുഴ മെഡിക്കൽ സെന്റർ), കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനസമ്മേതം അറിയിക്കുന്നു. സംസ്‍കാര ശുശ്രുഷകൾ നാളെ (14-09-2020, തിങ്കൾ) 2.30 p.m ന് കോവിഡ് നിയമങ്ങൾ പാലിച്ച് വീട്ടിൽ ആരംഭിക്കുന്നതും മുത്തോലി സെന്റ് ജോർജ്‌ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

പരേതൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ അത്‌ലറ്റിക് ക്യാപ്റ്റൻ, കേരളാ സ്റ്റേറ്റ് അത്‌ലറ്റിക് ടീം ക്യാപ്റ്റൻ, എറണാകുളം ജില്ല സ്പോർട്സ് കൗൺസിൽ ഭാരവാഹി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

                     എന്ന് 
                      സന്തപ്ത ഭാര്യ: മറിയമ്മ ജോസ് (പരേതനായ Ex.M.P ചെറിയാൻ ജെ കാപ്പന്റെ പുത്രിയും മാണി സി കാപ്പൻ MLA യുടെ സഹോദരിയുമാണ്)

മക്കൾ: അജിത്‌ ജോസ് (എഞ്ചിനീയർ, ഓസ്ട്രേലിയ)
ചെറി ജോസ് (എഞ്ചിനീയർ, ഓസ്ട്രേലിയ)
മരുമക്കൾ : ടീന അജിത്‌ തളിയത്ത്, ഓസ്ട്രേലിയ
ടിനു ചെറി മണ്ണനാൽ, ഓസ്ട്രേലിയ

സഹോദരങ്ങൾ: പരേതനായ പ്രൊഫ. അലക്സാണ്ടർ സക്കറിയാസ്, കോഴിക്കോട്
പരേതയായ തങ്കമ്മ തോമസ് പ്ലാത്തോട്ടം, പയപ്പാർ
ഡോ. മേരിക്കുട്ടി സക്കറിയാസ്, മാപ്പിളക്കുന്നേൽ, പൂവരണി

N.B: മൃതദേഹം തിങ്കൾ രാവിലെ 9ന് പന്തത്തലയിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

പന്തത്തല
13-09-2020

Share News