
കോടിയേരിക്ക് അവധി നല്‍കിയത് തുടര്‍ച്ചയായ ചികിത്സ വേണ്ടതിനാൽ: എം. വി ഗോവിന്ദൻ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് തുടര്‍ച്ചയായ ചികിത്സ വേണ്ടതിനാലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും അവധി നല്‍കിയതെന്ന് കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്. ചികിത്സയ്ക്കായി അവധി ആവശ്യമാണെന്ന് കോടിയേരി പാര്‍ട്ടിയെ അറിയിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ആവശ്യം പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നുവെന്നും ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും ഇന്ന് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞതിനു പിന്നാലെയാണ് എം.വി. ഗോവിന്ദന് മാധ്യമങ്ങളെ കണ്ടത്. അതേസമയം കോടിയേരി അവധി എത്രകാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല