..ഈ ഫോട്ടോകളും, വാർത്തയുമെല്ലാം നമ്മോട് എന്തോ പറയാതെ പറയുന്നുണ്ട്….

Share News

സമാധാനം ലഭിക്കാനുള്ള ഏതെങ്കിലും ആപ്പ് ഉണ്ടോ മാർക്കറ്റിൽ ? കമ്പോളത്തിൽ കാണില്ലായിരിക്കാം …പക്ഷെ നമ്മുടെ ഉള്ളിലുണ്ട് ..അത് നമ്മുടെ മനസ്സാണ് .

ഈ ഫോട്ടോകളും, വാർത്തയുമെല്ലാംനമ്മോട് എന്തോ പറയാതെ പറയുന്നുണ്ട്….

.. എബിൻ മാത്യു

ആദ്യത്തെ ഫോട്ടോ

ഏകദേശം രണ്ടര മാസത്തെ ലോക്ക് ഡൗണിന് ശേഷം തുറന്ന മദ്യഷാപ്പിൽ നിന്നും ബെവ്‌കോ ആപ്പ് വഴി വാങ്ങിച്ച മദ്യകുപ്പികളെ ചുംബിക്കുന്ന ഒരു യുവാവ് …….( വർഷങ്ങൾക്ക് ശേഷം വീട്ടിലെത്തുന്ന ഗൃഹനാഥൻ ഭാര്യയെയും മക്കളെയും ചേർത്ത് പിടിച്ചു സ്നേഹചുംബനം കൊടുക്കുന്നത് പോലെ ) എന്നെങ്കിലും ഒരുനാൾ നിങ്ങൾ മദ്യം മണക്കാത്ത ചുണ്ടുകൊണ്ട് മാതാപിതാക്കളെയും ഉടപ്പിറപ്പുകളെയും ചേർത്ത് നിർത്തി കരുതലിന്റെ സ്നേഹ ചുംബനം നൽകിയിട്ടുണ്ടോ ? ഓർത്തെടുത്ത് നോക്കുക

. അടുത്ത ഫോട്ടോ

മദ്യപിച്ച സുഹൃത്തുക്കളായ യുവാക്കൾ തമ്മിലുള്ള പരസ്പര തർക്കത്തിനൊടുവിൽ ഒരു യുവാവ് കുത്തേറ്റ് മരിച്ചു, വേറൊരാൾ ഗുരുതരമായ പരിക്കുമായി ആശുപത്രിയിൽ …കൊലക്കത്തി കൂട്ടുകാരന്റെ നെഞ്ചിലേക്ക് കുത്തിയിറക്കുമ്പോഴും നിങ്ങൾ ചിന്തിച്ചില്ല ഇത്രനാൾ സഹോദരനെപ്പോലെ കൂടെ നടന്നവനാണെന്ന്.

…ആ സമയം മദ്യലഹരിയിൽ നിങ്ങളുടെയെല്ലാം ബോധം നഷ്ടമായിരുന്നു …ഇതിൽ ആർക്കാണ് ലാഭവും നഷ്ടവും ? സ്വബോധം നഷ്ടമാവുകയാണോ നമ്മുടെ തലമുറയ്ക്ക്. … സർക്കാരിനെ ഞങ്ങൾ കുടിയന്മാരാണ് നിലനിർത്തുന്നത് എന്ന് നിങ്ങൾ വീമ്പു പറയുമായിരിക്കാം…എന്നാൽ നശിച്ചുപോയിക്കൊണ്ടിരിക്കുകയാണ് നിങ്ങളുടെ കുടുംബമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ …നിങ്ങളെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന വീട്ടിൽ നിങ്ങൾ സമ്മാനിക്കുന്നതോ കണ്ണീരും വേദനകളും മാത്രം ….

ഒരു നാടിന്റെ നട്ടെല്ലാണ് യുവജനങ്ങൾ ….ഉശിരുള്ള ശരീരം കൊണ്ട് നാടിന് നന്മയും സമൃദ്ധിയും ഒരുക്കേണ്ടവർ എന്നാൽ തിരിച്ചറിവ് നഷ്ടപ്പെടുന്ന തരത്തിലേയ്ക്ക് അവരുടെ ചിന്തകൾ വഴിമാറിപോവുമ്പോൾ ( എല്ലാവരുടെയുമല്ല ) ദൈവത്തിന്റെ സ്വന്തം നാടേ ….വൈകാതെ നീ കേൾക്കും കണ്ണീരുണങ്ങാത്ത വീടുകളിലെ ‘അമ്മ പെങ്ങന്മാരുടെയും, കുരുന്നു മക്കളുടേയും രോദനങ്ങൾ….ഗാർഹിക പീഡനങ്ങൾ തോരാതെ പെയ്യും…. കടഭാരങ്ങൾ കുതിച്ചു കയറും .

.. കൊറോണ ഭീതിതമായി പടരുമ്പോഴും ഇതുപോലുള്ള ദുരന്തചിത്രങ്ങളും, വാർത്തകളും കാണേണ്ടി വരിക എന്നത് വളരെ വേദനാജനകമാണ് … പുതിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ട സ്മാർട്ഫോണുകൾ വാങ്ങാൻ എല്ലാവർക്കും കഴിയും …എന്നാൽ സമാധാനം ലഭിക്കാനുള്ള ഏതെങ്കിലും ആപ്പ് ഉണ്ടോ മാർക്കറ്റിൽ ? കമ്പോളത്തിൽ കാണില്ലായിരിക്കാം …പക്ഷെ നമ്മുടെ ഉള്ളിലുണ്ട് ..അത് നമ്മുടെ മനസ്സാണ് … നമ്മുടെ മനസ്സ് ശുദ്ധമായാൽ സന്തോഷവും സമാധാനവും താനെ ഉണ്ടാവും …എന്നാൽ ആ മനസ്സ് കുടികൊള്ളുന്ന ശരീരങ്ങളെയാണ് മദ്യവും മയക്കുമരുന്നുകളും ആദ്യം നശിപ്പിക്കുന്നത് …ഒപ്പം മനസിനെ അത് ബലഹീനമാക്കും…പതിയെ ആ മനുഷ്യൻ തകർച്ചയിലേക്ക് വീണുപോകും ..ഒടുവിൽ തിരിച്ചറിവ് നഷ്ടപ്പെടുന്ന തരത്തിൽ വലിയൊരു സാമൂഹ്യവിപത്തിലേയ്ക്ക് വഴിമാറിയൊഴുകും …..

സ്വന്തം കുടുംബത്തെ താങ്ങിനിർത്തേണ്ട നിങ്ങൾ തകർച്ചയിലേക്കുള്ള വഴികൾ തുറക്കുകയാണോ …നാളെയുടെ ഉണർത്തുപാട്ടാവേണ്ട നിങ്ങൾ മദ്യപുഴയിൽ മുങ്ങിച്ചാവരുത്… മയക്കുമരുന്നുകളിൽ കുരുങ്ങിപ്പിടയരുത്…. തിരിച്ചറിവ് നഷ്ടപ്പെടും മുൻപ് സ്വയം ചിന്തിക്കൂ …നല്ലൊരു നാളേക്കായി

ഫേസ്ബുക്കിൽ എഴുതിയത്

എബിൻ മാത്യു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു