ഗവർണർ ഈദ് ആശംസ നേർന്നു
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈദുൽ ഫിത്വർ ആശംസ നേർന്നു. റംസാൻ വ്രതവും ഈദുൽ ഫിത്വറും നമുക്ക് നൽകുന്നത് ഒരു മഹനീയ സന്ദേശമാണ്. ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവും അനുകമ്പയുടെയും ആത്മസംയമനത്തിന്റെയും പ്രാധാന്യവും അതിൽ ഒത്തുചേരുന്നു. ഒരുമയുടെയും കാരുണ്യത്തിന്റെയും ദിവ്യപ്രകാശം റംസാൻ മാസത്തിൽ മാത്രമല്ല എക്കാലവും നമ്മെ നയിക്കട്ടെയെന്ന് ഗവർണർ ആശംസിച്ചു.