തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവച്ചു
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവച്ചു. ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ (എഡിബി) വൈസ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാനായാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അടുത്ത വര്‍ഷം വിരമിക്കുന്പോള്‍ ആ പദവിയില്‍ എത്തേണ്ടിയിരുന്നത് അശോക് ലവാസയായിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയവര്‍ നടത്തിയ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ തെര. കമ്മീഷന് നടപടിയെടുക്കാത്തത്തില്‍ അശോക് ലവാസ പ്രതിഷേധ ശബ്ദം ഉയര്‍ത്തിയിരുന്നു. എന്നാല്‍ തെര. കമ്മീഷന് ക്ലീന്‍ ചിറ്റ് നല്കുകയാണുണ്ടായ