എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിൽ
എമരിറ്റസ് ബെനഡിക്ട് പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന് മാര്‍പാപ്പയുടെ ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡ്. എമിരറ്റസ് പാപ്പ ആത്മീയ വില്‍പത്രം തയ്യാറാക്കിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജൂൺ മാസത്തിൽ ജര്‍മ്മനിയിലെ തന്റെ സഹോദരനെ സന്ദര്‍ശിച്ച് വത്തിക്കാനില്‍ തിരിച്ചെത്തിയതിന് ശേഷം ആരോഗ്യനില മോശമായതായാണ് എന്നാണ് ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡ് വ്യക്തമാക്കിയത്. 93 വയസുള്ള ബെനഡിക്ട് പാപ്പയുടെ ശബ്ദം ദുര്‍ബലമായതായും പീറ്റര്‍ സീവാള്‍ഡ് പറഞ്ഞു. പാപ്പയുടെ മുഖത്തുള്ള വൈറസ് രോഗം മൂലം വളരെയധികം വേദന അനുഭവിക്കുന്നതായും എന്നാല്‍ അദ്ദേഹത്തിന് ശുഭാപ്തി വിശ്വാസം ഉണ്ടെന്നും പീറ്റര്‍ സിവാള്‍ഡ് വ്യക്തമാക്കി. ഷിൻഗൽസ് എന്ന വൈറസ് രോഗ ലകഷണങ്ങളാണ് പരകടിപിച്ചിരിക്കുന്നത്. വളരെ വേദന ഉള്ള ഹേർപിസ് പോലുള്ള അവസ്ഥയാണ് പാപ്പാക്ക്. ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ വീണ്ടും ധാരാളം എഴുതുമെന്നും മാര്‍പാപ്പ പറഞ്ഞതായും ജീവചരിത്രകാരനായ സീവാള്‍ഡ് അറിയിച്ചു. മരണാസന്നനായ ജേഷ്ഠസഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റിസിംഗറെ കാണുന്നതിനായായിരുന്നു ജൂണ്‍ 18 ന് പാപ്പ ജര്‍മ്മനിയില്‍ എത്തിയിരുന്നത്. സഹോദരനൊപ്പം രണ്ടു ദിവസം ചെലവഴിച്ച എമരിറ്റസ് പാപ്പാ, തന്റെ ജന്മ ദേശമായ റേഗന്‍സ്ബുര്‍ഗില്‍ തന്നെയുള്ള മാതാപിതാക്കളുടെയും സഹോദരിയുടെയും ശവകുടീരങ്ങളും സന്ദര്‍ശിച്ചു. തിരികെ വത്തിക്കാനിലെത്തിയ ശേഷമാണ് എമരിറ്റസ് ബെനഡിക്ട് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായത്. 2013ല്‍ സ്ഥാനത്യാഗം നടത്തിയതിന് ശേഷം ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ ഇറ്റലിയുടെ പുറത്തേക്ക് നടത്തിയ ആദ്യത്തെ യാത്രയായിരുന്നു ഇത്.
ഫാ. ജിയോ തരകൻ
വത്തിക്കാന്‍