EWS 10% സാമ്പത്തിക സംവരണം , ഔദാര്യമല്ല അവകാശമാണ് – കത്തോലിക്ക കോൺഗ്രസ്

Share News

കൊച്ചി –
സംവരണേതര വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് 10% സാമ്പത്തിക സംവരണം നടപ്പാക്കുക എന്ന് ശക്തമായി കത്തോലിക്ക കോൺഗ്രസ് ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചതിന്റെ ഫലമായി വിവിധ തലങ്ങളിൽ സർക്കാർ EWS 10% സംവരണം നടപ്പിലാക്കാൻ തയ്യാറായിരിക്കുകയാണല്ലോ . ഈ സംവരണം ഒരു ഔദാര്യമല്ല മറിച്ച് സംവരണേതര
വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ അവകാശമാണ് എന്ന തിരിച്ചറിവും , വ്യക്തമായ ബോധ്യവും കത്തോലിക്ക കോൺഗ്രസിനുണ്ട് . ഈ സംവരണം എല്ലാ മേഖലകളിലും ഉടനടി നടപ്പാക്കുക എന്ന ആവശ്യത്തിൽ നിന്നും തെല്ലും പുറകോട്ടില്ലെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കിയിട്ടുള്ളതാണ് . ആ കാര്യത്തിൽ ഒരു വിട്ടു വീഴ്ചക്കും കത്തോലിക്ക കോൺഗ്രസ് തയ്യാറല്ല . മാത്രമല്ല സർക്കാർ ഇക്കാര്യത്തിൽ ഇനിയും നിസംഗത വെടിഞ്ഞ് സാമ്പത്തിക സംവരണം സമ്പൂർണ്ണമായി നടപ്പാക്കണം . ഇല്ലെങ്കിൽ ഇനിയും ശക്തമായ സമരങ്ങളും പ്രതിഷേധങ്ങളും സർക്കാരിന് നേരിടേണ്ടി വരും . മാത്രമല്ല അടുത്തിടെ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് , ഫേസ്ബുക്കിൽ വി.ടി. ബൽറാം രേഖപ്പെടുത്തിയ അഭിപ്രായം തികച്ചും അനുചിതവും , സാമൂഹ്യനീതിക്ക് നിരക്കാത്തതുമാണ് എന്ന് കത്തോലിക്ക കോൺഗ്രസ് വിലയിരുത്തുന്നു . വി.ടി. ബൽറാമിന്റെത് ഒരു വ്യക്തിപരമായ പോസ്റ്റ് ആണെങ്കിലും ആ പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെ ശക്തമായി അപലപിക്കുകയും , പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു . വി.ടി.ബൽറാമിന്റെ അഭിപ്രായവും നിലപാടും തന്നെയാണ് യു.ഡി.എഫിന്റെതെങ്കിൽ ശക്തമായ എതിർപ്പുകൾ കത്തോലിക്ക കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകും . ഈ നിലപാട് തന്നെയാണോ യു ഡി എഫിനും , കോൺഗ്രസിനും ഉള്ളത് എന്ന് യുഡിഎഫ് , കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു
ഗ്ലോബൽ പ്രസിഡന്റ് അഡ്വ . ബിജു പറയ നിലം അദ്ധ്യക്ഷത വഹിച്ച ഭാരവാഹികളുടെ അടിയന്തിര യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ , ട്രഷറർ പി.ജെ . പാപ്പച്ചൻ , ഭാരവാഹികളായ ജോസ് മേനാച്ചേരി, സാജു അലക്‌സ് , ജോയി മുപ്രപ്പള്ളി , കെ.ജെ. ആന്റണി , സെലിൻ സിജോ , പ്രൊഫ. ജാൻസൻ ജോസഫ് , ഡോ. ജോസ് കുട്ടി ഒഴുകയിൽ , ബെന്നി ആന്റണി , തോമസ് പീടികയിൽ , ആന്റണി എൽ തൊമ്മാന , ജോർജ് കോയിക്കൽ , തൊമ്മി പിടിയത്ത് , സൈമൺ ആനപ്പാറ തുടങ്ങിയവർ പങ്കെടുത്തു.

Share News