
ദുരന്തത്തിൽ ദുഃഖവും, അനുശോചനവും അറിയിച് സി. എസ്. ഐ. സഭ.
കൊച്ചി ; തീവ്രമായ കാലവർഷത്തെ തുടർന്ന് മൂന്നാറിനടുത്ത് രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ 24 ആളുകൾ മരിക്കുകയും, അതിലേറെപേരെ കാണാതാവുകയും ചെയ്ത ദുരന്തത്തിലും, കോഴിക്കോട് കരിപ്പൂർ വിമാന അപകടത്തിൽ മരണപെട്ട പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവരുടെയും , വിവിധ ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെയും വേദനകളിലും, ദുഃഖത്തിലും സി.എസ്. ഐ. സഭ അനുശോചനം രേഖപ്പെടുത്തുന്നതായി സി. എസ്. ഐ. കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ബി.എൻ. ഫെൻ അറിയിച്ചു.




ഈ അവസരത്തിൽ കേന്ദ്ര ഗവണ്മെന്റും, കേരള സർക്കാരും നടത്തുന്ന മാർഗനിർദ്ദേശങ്ങൾക്കും, സാമ്പത്തിക സഹായങ്ങൾക്കും സഭ നന്ദി പറയുന്നതോടൊപ്പം അതിലുപരി മുന്നിൽ നിൽക്കുന്ന കൊറോണയെയും, പേമാരിയെയും വക വെക്കാതെ രക്ഷാപ്രവർത്തനം നടത്തുന്ന തദ്ദേശവാസികളായ എല്ലാവരെയും, ഉദ്യോഗസ്ഥരെയും പ്രശംസിക്കുകയും ചെയ്യുന്നതായി ബിഷപ്പ് പറഞ്ഞു.


ഒരു ഭാഗത്ത് പകർച്ചവ്യാധി, മറുഭാഗത്ത് പ്രളയം, ഓർക്കാപ്പുറത്ത് വിമാനാപകടം. നമ്മുടെ സംസ്ഥാനം ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ക്രിസ്തിയ വിശ്വാസികൾ മാത്രമല്ല, ഏവരും അകമഴിഞ്ഞ് സമർപ്പണത്തോടെ ലോകരക്ഷിതാവായ സൃഷ്ടിതാവിനോട് പ്രാർത്ഥിക്കണമെന്നും, ഭവനപ്രാർത്ഥനകളിലും, ആരാധനകളിലും ഇത് പ്രത്യേകമായി ഓർക്കണമെന്നും ബിഷപ്പ് ഫെൻ വിശ്വാസികളെ ഓർപ്പിച്ചു.
