ഡിവൈഎഫ്ഐ – എസ്എഫ്ഐ ഏഴിക്കര വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏഴിക്കര ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിന്റെചുറ്റുമതിലിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി
ഡിവൈഎഫ്ഐ – എസ്എഫ്ഐ ഏഴിക്കര വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏഴിക്കര ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിന്റെചുറ്റുമതിലിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി
. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യേശുദാസ് പറപ്പിള്ളി വര ഉദ്ഘാടനം ചെയ്തു.ചിത്രകാരന്മാരായ സംസ്കൃത സർവകലാശാല വിദ്യാർത്ഥികൾ ആനന്ദ്, ആകാശ് ദിലീഷ്, വിവേക്, നവീൻ എന്നിവർ വരയ്ക്ക് നേതൃത്വം നൽകി.
സാംസ്കാരികമൂല്യങ്ങളെ ഉയർത്തിക്കാണിക്കുകയെന്നതാണ് ചിത്രം, സാഹിത്യം, കാവ്യം, സംഗീതം, നൃത്തം തുടങ്ങിയ കലകളുടെ പരമമായ ലക്ഷ്യം. സാമൂഹികനന്മകൾ ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്വം കൂടി അതിനുണ്ട്.നല്ലൊരു നാളേയ്ക്കായി നല്ല മനസുകളെ സ്വയംപര്യാപ്തമാക്കുക, ചിരിക്കാന്‍ പഠിക്കുക, ചിരിക്കാന്‍ പഠിപ്പിക്കുക, നല്ലത് ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്ന വസ്തുത മുന്നില്‍ വച്ച് ചിത്രകാരന്മാരായ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ വലിയൊരു പ്രവർത്തനമാണ് ചുവർ ചിത്ര രചന
. കുട്ടികളുടെ ലോകത്തെ ചുറ്റുവട്ടങ്ങളിലെ ജീവിതസാക്ഷ്യങ്ങൾകൂടിയാണ് ഒരു കലാകാരന്റെ സർഗാത്മകത. വർത്തമാനകാലത്തേക്കുമാത്രമല്ല, ഭാവിയിലേക്കുള്ള പാഠങ്ങളുമാണ് അവരുടെ ഈ കൈയൊപ്പുകൾ. അതാണ് കൊറോണകാലത്ത് ഏഴിക്കര ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിൽ എസ്എഫ്ഐ നടത്തിയ സാമൂഹിക ഐക്യം ഊട്ടി ഉറപ്പിച്ചു കൊണ്ട് ശാരീരിക അകലം പാലിച്ച് നടത്തിയ സ്കൂൾ മതിലിലെ ചിത്രരചനകൂട്ടായ്മ നൽകുന്ന ആഹ്ലാദം
.CPI (M)ഏഴിക്കര ലോക്കൽ സെക്രട്ടറി കെ ജി ഗിരീഷ് കുമാർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രശ്മി ആസാദ് , ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി എം എസ് നവനീത് പ്രസിസന്റെ സനോജ് എസ്എഫ്ഐ ലോക്കൽ സെക്രട്ടറി അർജുൻ പ്രസിഡൻറ് അധിൻ ദിലീഷ് എന്നിവർ ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.
-ദിലീഷ് എ എസ്