കാര്‍ഷിക ബില്‍: ആശങ്കയകറ്റണമെന്ന് മാര്‍ ജോസ് പുളിക്കല്‍

Share News

കോട്ടയം: കാര്‍ഷികോത്പന്ന വ്യാപാര, വാണിജ്യബില്‍, കര്‍ഷക ശക്തീകരണ ബില്‍, അവശ്യസാധന ഭേദഗതി ബില്‍ എന്നിവയിലെ കര്‍ഷകരുടെ ആശങ്കയകറ്റണമെന്ന് കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ 39ാമതു വാര്‍ഷികപൊതുയോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.

കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ തോമസ് മാര്‍ യൗസേബിയോസ് മുഖ്യപ്രഭാഷണം നടത്തി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സ്പന്ദന്‍ ചീഫ് കോഒാര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറിമാരായ ഫാ. തോമസ് തറയില്‍, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, കാരിത്താസ് ഇന്ത്യ മാനേജര്‍ ഡോ. വി.ആര്‍. ഹരിദാസ്, സിസ്റ്റര്‍ ജെസീന എസ്ആര്‍എ, പി.ജെ. വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു. വിവിധ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളിലെ ഡയറക്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

Share News