കാര്‍ഷിക ബിൽ: ടി.എന്‍ പ്രതാപന്‍ എംപി സുപ്രീം കോടതിൽ.

Share News

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ സുപ്രീം കോടതിയെ സമീപിച്ചു. കര്‍ഷകരുടെ മൗലിക അവകാശങ്ങള്‍ ഹനിക്കുന്ന ബില്ലുകളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പ്രതാപന്‍ ഹര്‍ജി നല്‍കി. കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്കുള്ള മരണശിക്ഷയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ ശബ്ദം പാര്‍ലമന്റിന് അകത്തും പുറത്തും ഹനിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് ജനാധിപത്യം മരിച്ചു എന്നതിനു തെളിവാണ് ഇതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. പാര്‍ലമന്റ് പാസാക്കിയ കര്‍ഷക ബില്ലുകളിൽ ക​ര്‍​ഷ​ക​രു​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും എ​തി​ര്‍​പ്പു​ക​ള്‍ മ​റി​ക​ട​ന്നു […]

Share News
Read More

പ്രക്ഷോഭങ്ങള്‍ക്കിടെ വി​വാ​ദ കാ​ര്‍​ഷി​ക ബി​ല്ലു​ക​ളി​ല്‍ രാ​ഷ്‌​ട്ര​പ​തി ഒ​പ്പുവ​ച്ചു

Share News

ന്യൂഡല്‍ഹി: രാജ്യ വ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭങ്ങള്‍ക്കിടെ കാര്‍ഷിക പരിഷ്‌കാര ബില്ലില്‍ രാ​ഷ്‌​ട്ര​പ​തി രാംനാ​ഥ് കോ​വി​ന്ദ് ഒ​പ്പുവ​ച്ചു. പ്രതിപക്ഷ ആവശ്യം തള്ളിയാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പ് വെച്ചത്. ബില്ലിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാണെങ്കിലും രാഷ്ട്രപതി ഒപ്പിട്ടതോടെ മൂന്ന് ബില്ലുകളും നിയമമായി. ബില്ലുകള്‍ ഭരണഘടന വിരുദ്ധമാണെന്നും, ഏകപക്ഷീയമായി പാസാക്കുകയായിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. മൂ​ന്ന് കാ​ര്‍​ഷി​ക ബി​ല്ലു​ക​ളി​ലും ഒ​പ്പു​വ​യ്ക്കാ​തെ തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു രാഷ്ട്രപതിയോട് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അതേസമയം, പുതിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ കൂടുതല്‍ സ്വതന്ത്രരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് […]

Share News
Read More

പുതിയ കർഷകവിരുദ്ധ നിയമം റദ്ദാക്കണം

Share News

രാജ്യം കോവിഡ് മഹാമാരിയുടെ പിടിയിലമരുകയും സമ്പദ് വ്യവസ്ഥ വലിയ തകർച്ചയെ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, കർഷകരെ ദീർഘകാലാടിസ്ഥാനത്തിൽ ബുദ്ധിമുട്ടിലാക്കുന്ന വിധത്തിൽ, പ്രതിപക്ഷം പാർലമെൻറ് ബഹിഷ്കരിച് ഇല്ലാതിരുന സമയത്തു ‘പാസ്സാക്കിയ’ കർഷക വിരുദ്ധ നിയമങ്ങൾ റദ്ദാക്കേണ്ടതാണ്. കടക്കെണിയും പട്ടിണിയും ആത്മഹത്യയും തുടർക്കഥയായ ഇന്ത്യൻ കാർഷികമേഖലയെ രക്ഷിക്കാനെന്ന പേരിൽ, കൊണ്ടുവന്ന നിയമങ്ങൾ നമ്മുടെ കർഷകരെ വൻകിട കോർപ്പറേറ്റുകളുടെ അടിമകളായി മാറ്റും എന്നത് ഉറപ്പാണ്. താങ്ങുവില എന്ന സംവിധാനം ഉൾപ്പെടുത്താതെ, കാർഷികോൽപ്പന്നങ്ങളുടെ ശേഖരണം, സംസ്കരണം, വിപണനം, കയറ്റുമതി എന്നിവ പരിധികളില്ലാതെ ഏത് […]

Share News
Read More

കാര്‍ഷിക ബില്‍: ആശങ്കയകറ്റണമെന്ന് മാര്‍ ജോസ് പുളിക്കല്‍

Share News

കോട്ടയം: കാര്‍ഷികോത്പന്ന വ്യാപാര, വാണിജ്യബില്‍, കര്‍ഷക ശക്തീകരണ ബില്‍, അവശ്യസാധന ഭേദഗതി ബില്‍ എന്നിവയിലെ കര്‍ഷകരുടെ ആശങ്കയകറ്റണമെന്ന് കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ 39ാമതു വാര്‍ഷികപൊതുയോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍. കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ തോമസ് മാര്‍ യൗസേബിയോസ് മുഖ്യപ്രഭാഷണം നടത്തി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സ്പന്ദന്‍ […]

Share News
Read More

കാർഷിക ബില്ലുകൾ: കരടും കല്ലുകടിയും

Share News

To know what exactly is the three controversial Agri bills including the Essential Commodities Amendment, plz read my article in today’s Deepika- കാർഷിക ബില്ലുകൾ: കരടും കല്ലുകടിയും-via Deepikahttps://www.deepika.com/feature/Leader_Page.aspx… വ്യാപാര, ശക്തീകരണ, അവശ്യസാധന ബില്ലുകൾ 1. കാ​ർ​ഷി​കോ​ത്പ​ന്ന വ്യാ​പാ​ര വാ​ണി​ജ്യ ബി​ൽ -ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ് ട്രേ​ഡ് ആ​ൻ​ഡ് കൊ​മേ​ഴ്സ് (പ്രൊ​മോ​ഷ​ൻ ആ​ൻ​ഡ് ഫ​സി​ലി​റ്റേ​ഷ​ൻ) ബി​ൽ 2020 .2. ക​ർ​ഷ​ക (ശാ​ക്തീ​ക​ര​ണ, സം​ര​ക്ഷ​ണ) ബി​ൽ -ദി ​ഫാ​ർ​മേ​ഴ്സ് (എ​ൻ​പ​വ​ർ​മെ​ന്‍റ് ആ​ൻ​ഡ് […]

Share News
Read More

കര്‍ഷക ബില്ലുകൾ -കണ്ണുമടച്ച് അനുകൂലിക്കാനും എതിര്‍ക്കാനും വരട്ടെ.

Share News

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളത്തിനിടെ തെരക്കിട്ടു പാസാക്കിയ വിവാദ കര്‍ഷക ബില്ലുകളില്‍ കര്‍ഷകര്‍ക്കു ഗുണകരമായ ചിലതുണ്ടെങ്കിലും ഫലത്തില്‍ കോര്‍പറേറ്റുകളും ഇതര കുത്തകകളും കാര്‍ഷിക മേഖലയില്‍ പിടിമുറുക്കാനുള്ള സാധ്യതകളേറെയാണ്. കര്‍ഷക ബില്ലുകള്‍ എങ്ങിനെ നടപ്പിലാക്കുന്നു എന്നതിലാണ് ഈ കാര്‍ഷിക പരിഷ്‌കാരങ്ങളുടെ ഭാവി. ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കു ഗുണകരമാകുന്ന രീതിയില്‍ ഇവ നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ തയാറായേക്കില്ല. കര്‍ഷകരെ കൂടുതല്‍ ദുരിതക്കയത്തിലേക്കു തള്ളിവിടാതിരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വാക്കാലുള്ള ഉറപ്പു മാത്രം പോര. കര്‍ഷകര്‍ ഉണര്‍ന്നില്ലെങ്കില്‍, രാഷ്ട്രീയത്തിന് അതീതമായി സംഘടിച്ചില്ലെങ്കില്‍ കൂടുതല്‍ കുരുക്കും […]

Share News
Read More

കാർഷിക ബിൽ: എളമരം കരീം, കെ.കെ രാഗേഷ് ഉൾപ്പെടെ എട്ട് എംപിമാർക്ക് സസ്പെഷൻ

Share News

ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലിനെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ റൂള്‍ബുക്ക് വലിച്ചുകീറിയെറിഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി. ഇന്നലെ നടന്ന പ്രതിഷേധത്തില്‍ എട്ട് എംപിമാരെയാണ് രാജ്യസഭ അധ്യക്ഷന്‍ സസ്‌പെ‌ന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനിലായവരില്‍ സിപിഎം നേതാക്കളായ എളമരം കരീം, കെ കെ രാഗേഷ് എന്നിവരും ഉള്‍പ്പെടുന്നു. രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളാണെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും നടപടി പ്രഖ്യാപിച്ച എം വെങ്കയ്യ നായിഡു പറഞ്ഞു. ഒരാഴ്ചത്തേക്കാണ് സസ്്‌പെന്‍ഷന്‍. ഡെറക് ഒബ്രിയാന്‍, സഞ്ജയ് സിങ്, രാജീവ് സതവ്, റുപന്‍ ബോറ, ഡോല സെന്‍, സയീദ് […]

Share News
Read More