ഫാദര്‍ ക്ലീറ്റസ് വടക്കേക്കര (75) ബെംഗലൂരുവിലെ ആശിര്‍വനം ബെനഡിക്ടന്‍ ആശ്രമത്തില്‍ കൊവിഡ് ബാധിച്ച് നിര്യാതനായി.

Share News

ന്യൂഡല്‍ഹി: ഇന്ത്യന്‍ കറന്റ്‌സ് മാസികയുടെ മുന്‍ എഡിറ്റര്‍ ഡോ സേവ്യര്‍ വടക്കേക്കരയുടെ ജേഷ്ഠന്‍ ഫാദര്‍ ക്ലീറ്റസ് വടക്കേക്കര (75) ബെംഗലൂരുവിലെ ആശിര്‍വനം ബെനഡിക്ടന്‍ ആശ്രമത്തില്‍ കൊവിഡ് ബാധിച്ച് നിര്യാതനായി. മാതാപിതാക്കള്‍ പാലക്കാട് വടക്കഞ്ചേരി വടക്കേക്കര പരേതരായ വര്‍ക്കി ഏലി ദമ്പതികള്‍. സഹോദരങ്ങള്‍ പരേതനായ ജോര്‍ജ്, സിസ്റ്റര്‍ അല്‍ഫോന്‍സ, (എസ്എബിഎസ്), തോമസ്, സിസ്റ്റര്‍ മേരി ഇസബെല്ല, (എഫ്ഡിഎസ്എച്ച്), പരേതനായ ഫാ.ജോ (ആഗ്ര രൂപത), ഫാ ബെനഡിക്ട് (ഒഎഫ്എംക്യാപ്), സിസ്റ്റര്‍ എലിസബത്ത് (എംഎംഎസ്),ഡോ സേവ്യര്‍ വടക്കേക്കര (മീഡിയ ബുക്‌സ് ഡല്‍ഹി). സംസ്‌കാരം ബെംഗലൂരുവിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍.

Share News