കൊരട്ടിമുത്തിയുടെ തിരുനാൾ/ കൊടിയേറ്റം വികാരി വെ.റവ. ഫാ. ജോസ് ഇടശ്ശേരി ഇന്ന് നിർവഹിച്ചു.

Share News

സെപ്റ്റംബർ 8 പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളും ഇടവകദിന ആഘോഷത്തിന്റെയും കൊടിയേറ്റം വികാരി വെ.റവ. ഫാ. ജോസ് ഇടശ്ശേരി ഇന്ന് നിർവഹിച്ചു.

സ്പിരിച്ചൽ ഫാദർ വെരി. റവ. ഫാ. പോൾ കല്ലൂക്കാരൻ, റവ. ഫാ. എബിൻ കളപ്പുരയ്ക്കൽ എൽ സാമൂഹിക അകലം പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ നിർവഹിക്കപ്പെട്ടത്.

നാളെ സെപ്റ്റംബർ 8 രാവിലെ ഏഴുമണിക്ക് ആഘോഷമായ തിരുനാൾ പാട്ടുകുർബാന തുടർന്ന് നൊവേന, ലദീഞ്ഞ് ഉണ്ടായിരിക്കും. കോവിഡ വ്യാപന പശ്ചാത്തലത്തിൽ ചടങ്ങുകളിൽ വിശ്വാസികളുടെ പ്രാധിനിധ്യം മാത്രം ഉൾപ്പെടുത്തി പാരിഷ് കൗൺസിൽ അംഗങ്ങൾ, സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ്സ്, മദർ സുപ്പീരിയേർസ്, പ്രസിഡണ്ടുമാർ, ഭക്ത സംഘടനാ പ്രതിനിധികൾ എന്നിവർക്ക് മാത്രമായിരിക്കും ചടങ്ങുകളിൽ പ്രവേശനം ഉണ്ടാകുക.

ഇടവക ദിനത്തോടനുബന്ധിച്ച് നടത്താറുള്ള ഊട്ടു നേർച്ചസദ്യ ഇത്തവണ ഉണ്ടായിരിക്കുന്നതല്ല.

എല്ലാ വർഷവും ഒക്ടോബർ 10 കഴിഞ്ഞു വരുന്ന ഞായറാഴ്ച ആയിരിക്കും കൊരട്ടിമുത്തിയുടെ തിരുനാൾ ആഘോഷിക്കപ്പെടുക.

Share News