Full A+ വാങ്ങിയവർക്ക്‌ 10000/- രൂപയുടെ സാമ്പത്തിക സഹായം

Share News

SSLC, PLUS TWO, VHSE പരീക്ഷകളിൽ full A+ നേടിയവരെ നമ്മൾ അഭിനന്ദിക്കുമ്പോൾ അവർക്കു നാളെ ഉപകാരപ്രദം ആവുന്ന അറിവ് കൂടി ഈ അവസരത്തിൽ പങ്കുവയ്ക്കാൻ ശ്രെദ്ധിക്കണേ.

SSLC, +2, VHSE പരീക്ഷകളിൽ Full A+ വാങ്ങിയവർക്ക്‌ 10000/- രൂപയുടെ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. ന്യുനപക്ഷ ക്ഷേമവകുപ്പാണ് സ്കോളർഷിപ് നൽകുന്നത്. Full A+ നേടിയ എല്ലാ ക്രൈസ്തവ വിദ്യാർഥികൾക്കും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണു. BPL വിദ്യാർഥികളുടെ അഭാവത്തിൽ APL വിഭാഗത്തിനും സ്കോളർഷിപ് ലഭിക്കുന്നതാണ്.

അതിനാൽ അപേക്ഷകൾ സമർപ്പിക്കേണ്ട തിയ്യതി പ്രഖ്യാപിക്കുന്ന മുറക്ക് എല്ലാവരും അപേക്ഷിക്കുവാൻ ശ്രെമിക്കുക. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് അപേക്ഷകൾ സ്വീകരിച്ചത് എന്നതും അറിഞ്ഞിരിക്കുക.

വിശദവിവരങ്ങൾക്ക് www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചും മനസ്സിലാക്കാവുന്നതാണ്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു