തിരുവനന്തപുരത്ത് അഞ്ച് കണ്ടെയ്ന്‍മെന്റ് സോണുകൾ കൂടി

Share News

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്റ് സോണുകൾ കൂട്ടി. പൂവച്ചല്‍ ഗ്രാമ പഞ്ചായത്തിന് കീഴിലെ മുണ്ടുകോണം, പൊന്നെടുത്താക്കുഴി, പെരിങ്ങമല ഗ്രാമ പഞ്ചായത്തിന് കീഴിലെ ഇടിഞ്ഞാര്‍, കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലെ മലയമഠം, കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിനു കീഴിലെ ഓഫീസ് എന്നീ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയെന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലുള്ള കുടപ്പനക്കുന്ന്, തൈക്കാട്, തമ്ബാനൂര്‍, കല്ലറ ഗ്രാമപഞ്ചായത്തിന് കീഴിലെ ചെറുവാളം, തെങ്ങുംകോട്, പരപ്പില്‍, കല്ലവ് വരമ്ബ്, മുതുവിള, വെമ്ബായം ഗ്രാമ പഞ്ചായത്തിന് കീഴിലെ തീപ്പുകല്‍, കുറ്റിയാണി, നെടുവേലി, പാങ്ങോട് ഗ്രാമപഞ്ചായത്തിന് കീഴിലെ ഭരതന്നൂര്‍ എന്നീ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

Share News