പ്രളയ ദുരിതാശ്വാസ സംഭരണ കേന്ദ്രം ആരംഭിച്ചു.

Share News


കൊല്ലം :ട്രാക്കും റെഡ്ക്രോസ് സൊസൈറ്റിയും സംയുക്തമായി കൊച്ചുപിലാംമൂട് റെഡ്ക്രോസ് ഹാളിൽ ആരംഭിച്ച പ്രളയ ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൊല്ലം മേയർ ഹണി ബെഞ്ചമിൻ നിർവഹിച്ചു.

കരയുന്നവന്റെ കണ്ണീരൊപ്പുന്ന മലയാളിയുടെ ആർദ്രമായ മനസിന്റെ ഉദാഹരണമാണ് ട്രാക്കിന്റെയും റെഡ്ക്രോസ് സൊസൈറ്റിയുടെയും ഒരുമിച്ചുള്ള ഈ സംരംഭം കാണിച്ചു തരുന്നതെന്ന് മേയർ പറഞ്ഞു. കൊല്ലം കോര്പറേഷനിലുള്ളിലെ ആദ്യ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്ന ദിവസം തന്നെ കേരളത്തെയൊന്നാകെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഈ ദുരിതാശ്വാസ സംഭരണ കേന്ദ്രം ആരംഭിച്ചത് വഴി ഈ രണ്ട് സംഘടനകളുടെയും അർപ്പണ ബോധം കൂടുതൽ വെളിവാക്കപ്പെടുന്നു. ഇത് കൊല്ലത്തിന്റെ മനസിന്റെ പ്രതിഫലനം കൂടിയാണെന്ന് മേയർ ഹണി പറഞ്ഞു.


ട്രാക്ക് പ്രസിഡന്റ് സത്യൻ പി എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റെഡ്ക്രോസ് ചെയർമാൻ മാത്യു ജോൺ, ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട്, റെഡ്ക്രോസ് സെക്രട്ടറി അജയകുമാർ, ട്രഷറർ നേതാജി ബി രാജേന്ദ്രൻ, ട്രാക്ക് ട്രഷറർ ബിനുമോൻ, ജോയിന്റ് സെക്രട്ടറിമാരായ ഓലയിൽ സാബു, ഷഫീക് കമറുദീൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രഞ്ജിത് ഷാനവാസ്, റെഡ്ക്രോസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കോതോത്ത് ഭാസുരൻ, ഈച്ചംവീട്ടിൽ നഹാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
എല്ലാ ദിവസവും രാവിലെ പത്തു മുതൽ വൈകിട്ട് ആറ് മണി വരെയാണ് ദുരിതാശ്വാസ സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്. സ്ഥാപനങ്ങളിലോ വീടുകളിലോ ചെന്ന് ദുരിതാശ്വാസ വസ്തുക്കൾ സ്വീകരിക്കാൻ തയ്യാറായി ട്രാക്ക് വോളന്റിയർമാർ സംഭരണകേന്ദ്രത്തിൽ ഉണ്ടാകും

. 9387676757, 9847700642,9447430983 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.


Share News