
വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതികളിൽ ഭാര്യയ്ക്ക് കോവിഡ്
ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വാടകവീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതികളിൽ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ സ്വദേശി ദേവിക ദാസിനാണ് (20) രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവ് ജിതിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റിവ് ആണ്. അതേ സമയം ഇവരുടെ കൊവിഡ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത പൊലീസുകാരെല്ലാം നിരീക്ഷണത്തില്‍ പോകേണ്ടിവരും.വാടകവീട്ടിലാണ് ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പും പിന്‍പും ഇവരുടെ വീട്ടിലെത്തിയവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്.
പത്തനംതിട്ട കുരമ്ബാല സ്വദേശിയായ ജിതിനേയും (30 വയസ്) ഭാര്യ ദേവികയേയും (20 വയസ്) കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടേയും മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.