ജോൺ അച്ചൻ കോവിഡ് പോസിറ്റീവ് ആയി മരിച്ച സഭാ അംഗത്തിന്റെ സംസ്കാരം നടത്തിയ അനുഭവം പങ്കു വെക്കുന്നു.

Share News

മുട്ടമ്പലം സെന്റ് മാർക്സ് സി എസ് ഐ പള്ളി വികാരി വെരി റവ ടി ജെ ജോൺ അച്ചൻ കോവിഡ് പോസിറ്റീവ് ആയി മരിച്ച സഭാ അംഗത്തിന്റെ സംസ്കാരം നടത്തിയ അനുഭവം പങ്കു വെക്കുന്നു. കോവിഡ് ശവസംസ്‌കാരം ————-=———-===–===—മുട്ടമ്പലം സെന്റ് മാർക്സ് ലെ ശവമടക്കശുശ്രുഷയുടെ അനുഭവം കുറിക്കട്ടെ.

ഈ ഇടവകയിലെ ഒരു മാതാവ് കിഡ്നി രോഗവുമായി കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയി പിറ്റേ ദിവസം മരിച്ചു. 12ആം തിയതി രാവിലെ മരിച്ചു അന്ന് തന്നെ അടക്കാൻ പ്ലാൻ ചെയ്‌തെകിലും കോവിഡ് റിസൾട്ട്‌ വരാൻ വൈകി

13നു രാവിലെ അടക്കാൻ കുഴി എടുത്തു എന്നാൽ കോവിഡ് ആണെന്നറിഞ്ഞപ്പോൾ കുഴി മൂടി പുതിയ കുഴി എടുക്കാൻ നിർദേശിച്ചു 10അടി താഴ്ച വേണമെന്ന് അറിയിച്ചതിനാൽ അപ്രകാരം ചെയ്യാൻ തീരുമാനിച്ചു 3മണി, 5മണി, 8മണി 10മണി കുഴി തീർന്നില്ല. രാവിലെ മുതൽ അടക്കാൻ കാത്തിരുന്ന ഞാൻ ക്ഷിണിച്ചു. അവസാനം 11മണിക്ക് അടക്കാൻ ബോഡി കൊണ്ടുവന്നു.

പി പി ഇ കിറ്റ് എന്ന് കേട്ടിട്ടുണ്ട് പക്ഷെ ആദ്യമായി അതിനുള്ളിൽ പ്രവേശിക്കുകയാണ്. ആദ്യം കാലിൽ ഷിമ്മിക്കൂട് പോലെ ഒരു കവർ രണ്ടുകാലിലും അത് കയറ്റി ചെരിപ്പ് ഉൾപ്പടെ കവർ ചെയ്തു കയറ്റി ഇട്ടു. പിന്നെ പാന്റ്സും ഷർട്ടും തൊപ്പിയും ഉൾപ്പെടുന്ന ഒരു സാധനം ഉടൽ മുഴുവൻ മൂടി ഇട്ടു (കുപ്പായം ധരിച്ചതിന് ശേഷം ആണ് ഇത് കയറ്റിയത്. തുടർന്ന് കയ്യിൽ ഒരു ഗ്ലൗസ് സാനിറ്റൈസർ തേച്ച ശേഷം 2ആമത്തെ ഗ്ലൗസ് വീണ്ടും സാനിറ്റൈസർ പിന്നെ 3 ആമത്തെ. ഇത്രയും ആയപ്പോൾ കൈ നല്ല വടിപോലെ ആയി. അതിനുശേഷം തലയിൽ കൂടി ഒരു സർപ്ലസ് പോലെ ഒരെണ്ണം. മുഖത്തിന്റെ മുന്പലിൽ ഒരു ഗ്ലാസ്‌ പോർഷൻ.

ഇത്രയും ഇട്ടപ്പോൾ ഒരു ബൊമ്മ പോലെ ഒരു ലുക്ക്‌.

ഇനിയും അടക്കത്തിലേക്ക് കടക്കാം. ഒരുവിധം നടന്നു സെമിറ്ററിയിൽ എത്തി വെളിച്ചം ഉണ്ടെങ്കിലും വ്യക്തമായി കാണാൻ കഴിയുന്നില്ല. ആരോഗ്യവകുപ് ക്രമീകരിച്ച 5ചെറുപ്പക്കാരും ഇതുപോലെ ധരിച്ചു വന്നു. കൂടാതെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കിറ്റ് ധരിച്ചിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ 7പേര് മാത്രം. ആംബുലൻസിൽ നിന്നും ബോഡി എടുത്തപ്പോൾ നീളത്തിൽ പൊതിഞ്ഞ ഒരു പാക്കറ്റ്. വിഷമം തോന്നിയെങ്കിലും അടക്കാൻ തീരുമാനിച്ചു. കല്ലറ ശുദ്ധീകരിക്കുന്ന പ്രാർത്ഥന നടത്തിക്കഴിഞ്ഞപ്പോഴ് എനിക്ക് ശ്വാസം മുട്ടൽ മുഖത്ത് രണ്ടു മാസ്ക് വെച്ച് അടച്ചത് കൂടാതെ മുഖത്തിട്ടിരിക്കുന്ന ആവരണം കൂടി ആയപ്പോൾ ശ്വാസം വിടാൻ കഴിയുന്നില്ല. അണച്ചു കൊണ്ട് പ്രാർത്ഥനകൾ ചൊല്ലി. ഒരു പ്രത്യേക പ്രാർത്ഥനയും ചെയ്തു. പിന്നീട് ബോഡി ഇറക്കുന്ന സമയം ആയി മുഖമൊക്കെ മൂടി യാണ് കൊണ്ട് വന്നതിനാൽ അത്തരം ചടങ്ങ് വേണ്ട. കയർ ഇട്ടു സാധാരണ പോലെ ഇറക്കാൻ വന്ന പ്രയാസം പറയുന്നില്ല. ചെറുപ്പക്കാർ അഞ്ചു പേരും നന്നായി ശ്രമിച്ചു. 10 അടി താഴ്ചയിലേക്ക് ഇറക്കി വെച്ച് അടുത്ത പ്രാർത്ഥനക്കു ഒരുങ്ങുമ്പോൾ ഒന്നും കാണത്തില്ല. ഫോഗ് കാരണം കാഴ്ച്ച മറഞ്ഞു. കഴിഞ്ഞ 30 വർഷത്തെ പരിചയം തുണയായതുകൊണ്ടു അടക്കം പൂർത്തീകരിച്ചു. ഞാൻ വിചാരിച്ചു ഇനി എല്ലാം എളുപ്പമാണെന്ന്. പക്ഷെ കുഴിമൂടാന് അവർക്കു കന്നുകാണുന്നില്ല. 2മണിക്കൂർ എടുത്തു കുഴി മൂടാൻ. കാരണം കാഴ്ച്ച മാത്രമല്ല അവർക്കും ശ്വാസം മുട്ടുന്നു. ഇരുന്നും എഴുന്നേറ്റും ഒക്കെ മുകൾ വരെ മണ്ണിട്ട് മൂടി ഇത്രയും സമയം ചൂട് സഹിക്കാനാകാതെ, ശ്വാസം മുട്ടലും എല്ലാമായി ഞാൻ ക്ഷിണിച്ചു പോയി. എന്റെ ജീവിതത്തിലെ ഒരു അസാധാരണ അനുഭവം ആയിരുന്നു.

അടക്കം കഴിഞ്ഞു കിറ്റ് ഊരി കളയാൻ ആഗ്രഹിച്ചു പക്ഷെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനുവദിച്ചില്ല. കാരണം മറ്റുള്ളവർക്ക് അണുപ്രസരം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നു പറഞ്ഞു. ഏതായാലും രാത്രി 1മണിയോടുകൂടി എല്ലാം പൂർത്തീകരിച്ചു. Church കമ്മറ്റി യുടെ മോറൽ സപ്പോർട്ട് വളരെ ബലപ്പെടുത്തി. Parsonagil വന്നു വെളിയിൽ തന്നെ കുപ്പായം ഊരി സോപ്പ് വെള്ളത്തിൽ ഇട്ടു. ധരിച്ച എല്ലാ വസ്ത്രങ്ങളും പുറത്തുതന്നെ ഇട്ടിട്ട് അകത്തു കയറി കുളിച്ചു വലിയ ആശ്വാസവും അഭിമാനവും തോന്നിയ നിമിഷമായിരുന്നു. PPE Kit ധരിക്കുന്ന ആരോഗ്യപ്രവർത്തകർ നമ്മുടെ അഭിനന്ദനങ്ങൾക്കു യോഗ്യരാണ് അവരെ നമിക്കുന്നു. ഇങ്ങനെ ഒരു അടക്കം മനുഷ്യന്റെ എല്ലാ ധാരണകൾക്കും അപ്പുറമാണ്. ആര്ക്കും വരരുതേ എന്ന് പ്രാർത്ഥിക്കാം നിങ്ങളുടെ പ്രാർത്ഥനക്കു നന്ദി. ബിഷപ്പ് തിരുമേനിയുടെ സപ്പോർട്ട് വളരെ വിലമതിക്കുന്നതായിരുന്നു. തിരുമേനിക്കും എന്റെ കമ്മിറ്റി അംഗങ്ങൾക്കും

നന്ദി

വെരി റെവ. ടി ജെ ജോൺ

15-08-2020

Share News