ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജനക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പഞ്ചസാര. ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി, വെളിച്ചെണ്ണ, സണ്‍ഫ്ളവര്‍ ഓയില്‍, പപ്പടം, സേമിയ പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക.
ഓഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം ആരംഭിക്കും. ഇതു കൂടാതെ മതിയായ അളവില്‍ റേഷന്‍ ലഭിക്കാത്ത മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ 10 കിലോ അരി വീതം 15 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്നും ,ഓണം മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ആഘോഷമാണ്. സമൃദ്ധിയുടേയും ആഹ്ലാദത്തിൻ്റേയും ഉത്സവം ഇത്തവണ കടന്നു വരുന്നത് കോവിഡ് മഹാമാരി തീർത്ത കടുത്ത പ്രതിസന്ധിയുടെ മുൻപിലേക്കാണ്.- മുഖ്യമന്ത്രി പറഞ്ഞു.