മലപ്പുറം ജില്ലാ മിഷൻ ടീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസമായി കുടുംബശ്രീ കഫേ ടീമുകൾ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്.

Share News

നെടുമ്പാശേരി അന്താരാഷ്ട്ര വിമാന താവളത്തിൽ കുടുംബശ്രീ കഫേ ആരംഭിച്ചു.വിമാനത്താവളങ്ങളിൽ പ്രവാസി സഹോദരങ്ങൾ വരുമ്പോൾ ഭക്ഷണം ലഭ്യമാക്കുന്നതിന് അമിത വില ഈടാക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി.

വിദേശത്ത് നിന്ന് കൂടുതൽ പേർ എത്തുകയും അവർക്കു കോവിഡ് ടെസ്റ്റ്‌ നടത്തുകയും ചെയ്യുമ്പോൾ എയർപോർട്ട്കളിൽ തിരക്കുണ്ടാകും. യാത്രക്കാർക്ക് കൂടുതൽ സമയം തങ്ങേണ്ട അവസ്ഥയും ഉണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് ലഘു ഭക്ഷണ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുവാൻ സർക്കാർ നിർദേശ പ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജില്ലാ ഭരണ കൂടത്തിന്റെ സഹായത്തോടു കൂടി കുടുംബശ്രീയുടെ ലഘു ഭക്ഷണ വിതരണ കേന്ദ്രം ഒരുക്കിയിട്ടുള്ളത്.

കുന്നുകര, ചൂർണിക്കര കുടുംബശ്രീ സി.ഡി.എസുകളിലെ സൂക്ഷ്മ സംരംഭ യൂണിറ്റുകളാണ് നിലവിൽ ഈ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. കഫെ കോർണറിൽ കുടിവെള്ളം, ചായ , കാപ്പി, ലഘു പലഹാരങ്ങൾ എന്നിവ മിതമായ നിരക്കിൽ ലഭിക്കും.

ഇരുപത്തിനാല് മണിക്കൂറും ഈ കോർണർ പ്രവർത്തിക്കുന്നതാണ്.കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം മലപ്പുറം ജില്ലാ മിഷൻ ടീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസമായി കുടുംബശ്രീ കഫേ ടീമുകൾ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു