
ഇന്ധന വിലവർദ്ധനവിനെതിരെ കുമ്പളങ്ങി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ധർണ
തുടർച്ചയായ 22 ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ് മോഡി ഭരണം. ലിറ്ററിന് പെട്രോളിന് 9.17രൂപയും , ഡീസൽ 10.45 രൂപയും എന്ന നിലയിലാണ് കൂട്ടിയത്.
UPA സർക്കാരിന്റെ കാലത്ത് എക്സൈസ് നികുതി ഒരു ലിറ്റർ പെട്രോളിന് 9.48 രൂപ എന്നത് 32.98 രൂപയായും ഡീസൽ 3.65 രൂപ എന്നത് 31.83 രൂപയായും ഭീമമായ വർധനവാണ് ബിജെപി സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. പെട്രോളിന് 24.69ഉം ഡീസലിന് 26.10രൂപയും അടിസ്ഥാന വിലയുള്ളപ്പോഴാണ് യഥാക്രമം 51.55 രൂപയും 46.19 രൂപയും നികുതി ചുമത്തി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വൻകൊള്ള നടത്തുന്നത്.
UPA കാലത്ത് സബ്സിഡി നൽകിയാണ് ഇന്ധനവില വർദ്ധനവ് സർക്കാർ നിയന്ത്രിച്ചത്. മോഡി സർക്കാർ സബ്സിഡി നൽകാതെ ജനങ്ങളെ ദ്രോഹിക്കുകയാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കേന്ദ്രം വർധിപ്പിച്ച ഇന്ധനവിലയുടെ അധികനികുതി വേണ്ടെന്നു വച്ചു 619.17കോടി രൂപയുടെ ആശ്വാസം കേരത്തിലെ ജനങ്ങൾക്കു നൽകിയിരുന്നു. എന്നാൽ പിണറായി സർക്കാർ ഒരു ഘട്ടത്തിലും അധികനികുതിയുടെ ആനുകൂല്യം ഉപേക്ഷിക്കാൻ തയ്യാറല്ല.
ഇന്ധന വിലവർദ്ധനവിനെതിരെ ഇന്നു കുമ്പളങ്ങി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ധർണ മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉൽഘടനം ചെയ്‌തു