ഇന്ധന വിലയിൽ വർധനവ് : പെട്രോളിന് 17 പൈസ കൂടി

Share News

കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസൽ 22 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് 83.38 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ 76.50 രൂപ.

ഡല്‍ഹിയിലെ പെട്രോള്‍ വില നിലവില്‍ ലിറ്ററിന് 81.38 രൂപയാണ്. ഡീസല്‍ വില 70.88രൂപയും.

ഒന്നര മാസത്തിനു ശേഷം ഇന്നലെയാണ് ആദ്യമായി രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന രേഖപ്പെടുത്തിയത്. ഇന്നലെ പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ 36 പൈസയും വർദ്ധിച്ചിരുന്നു. ദീപാവലിയോടനുബന്ധിച്ച് ഇന്ധനവില കുറയുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അസംസ്‌കൃത എണ്ണയുടെ വില ആഗോളതലത്തിൽ കുറഞ്ഞെങ്കിലും രാജ്യത്ത് എണ്ണവില കുറഞ്ഞില്ല.

മുൻ മാസത്തെ അപേക്ഷിച്ച് ഒരു ലിറ്റർ പെട്രോളിൽ 4.78 രൂപയുടെ മാർജിനാണ് എണ്ണവിതരണ കമ്പനികൾക്ക് ലഭിക്കുന്നതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

Share News