ജർമ്മൻ ബിഷപ്പ് കോൺഫ്രൻസും പോപ്പ് എമരിത്തുസിനെ ജൻമ ഭൂമിയിലേക്ക് സ്വാഗതം ചെയ്തു.

Share News

സഹോദരനെ സന്ദർശിക്കാൻ ബെനഡിക്ട് പാപ്പ ജർമനയിൽ രോഗശയ്യയിലായ സഹോദരൻ ജോർജ് റാറ്റ്സിംഗറെ സന്ദർശിക്കുവാനാണ് പാപ്പ റീഗൻസ്ബർഗ്ഗൽ എത്തിയത്.

2013നു ശേഷം ആദ്യമായാണ് ഇറ്റലിക്ക് പുറത്തേയ്ക്കു 93കാരനായ പരിശുദ്ധ പിതാവ് യാത്ര ചെയ്യുന്നത്മ്യൂണിക്ക് വിമാനത്താവളത്തിൽ എത്തിയ പോപ്പ് എമരിത്തുസിനെ റീഗൻസ്ബർഗ്ഗ് ബിഷപ്പ് സീകരിച്ചു.

ഇറ്റാലിയൻ വ്യോമസേന വിമാനത്തിലാണ് പാപ്പ യാത്ര നടത്തിയത്. മ്യൂണിക്കിൽ നിന്നും റോഡ് മാർഗ്ഗം അദ്ദേഹത്തെ റീഗൻസ്ബർഗ്ഗിൽ എത്തിച്ചു. യാത്രയക്ക് മുൻപ് പോപ്പ് ഫ്രാൻസിസ് അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.സ്ഥാനത്യാഗം ചെയ്തതിനു ശേഷം പാപ്പ നടത്തിയ ആദ്യ അന്താരാഷ്ട്ര യാത്രയായിരുന്നു ഇത്. പാപ്പ തന്റെ സഹോദരനുമായി അഗാധമായ ബന്ധം സൂക്ഷിച്ചിരുന്നു.

വത്തിക്കാൻ കൂരിയയിൽ കാർഡിനൽ ആയിരുന്നപ്പോഴും തിരുസഭയുടെ തലവനായിരുന്നപ്പോഴും സഹോദരൻ ജോർജ് വത്തിക്കാൻ നിരന്തരം സന്ദർശിച്ചിരുന്നു.

പാപ്പയുടെ വിശ്രമ വസതിയായ ഗോണ്ടോൾഫോ കൊട്ടരവും അദ്ദേഹത്തെ പൗരത്വം നൽകി ആദരിച്ചിരുന്നു. ജോർജ് തന്റെ സഹോദരനും, സുഹൃത്തും, വിശ്വസ്തനായ വഴിക്കാട്ടിയുമാണെന്ന് പാപ്പ പറയുന്നു. ജർമ്മൻ ബിഷപ്പ് കോൺഫ്രൻസും പോപ്പ് എമരിത്തുസിനെ ജൻമ ഭൂമിയിലേക്ക് സ്വാഗതം ചെയ്തു.

മരണശയ്യയിലായ അദേഹത്തിന്റെ സഹോദരനു വേണ്ടി പ്രാർത്ഥനയിൽ ഐക്യപെടുവാനും ബിഷപ്പ് കോൺഫ്രൻസ് ആഹ്വാനം ചെയ്തു…

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു