വിദേശത്ത് പോയി എന്നതുകൊണ്ട് മാത്രം മക്കളുടെ ജീവിതം സുരക്ഷിതമാണെന്ന് ആരും കരുതരുത്.

Share News

വിദേശത്ത് പോയി എന്നതുകൊണ്ട് മാത്രം മക്കളുടെ ജീവിതം സുരക്ഷിതമാണെന്ന് ആരും കരുതരുത്. എല്പ്പിക്കപ്പെട്ടവൻ തങ്ങളുടെ മകളെ നോക്കുമോ എന്നൊരു വ്യഥ ഏതൊരു മാതാപിതാക്കൾക്കുമുണ്ട്

22 ഫീമെയിൽ കോട്ടയം എന്ന മലയാള സിനിമയിൽ വൃദ്ധനായ രോഗി ടെസ്സ എന്ന നഴ്സിന് ഒരു കത്തെഴുതുന്നുണ്ട്. അതിലെ അവസാന വരികൾ ഇങ്ങനെയാണ്.

“ഈ ലോകം ഒരു സ്വർഗ്ഗമാണ്, നീ അതിലെ ഒരു മാലാഖയും. നിന്നെപ്പോലെ ഒരുപാട് മാലാഖാർ ഉള്ളതുകൊണ്ടാണ് ഈ ലോകം ഇന്നും നിലനില്ക്കുന്നത്”.

രോഗശയ്യയിലും വേദനകളുടെ കാഠിന്യത്തിലും കാവൽ മാലാഖാമാർ ആകുന്നവർ ചിലയവസരങ്ങളിൽ ചിറകറ്റ് വീഴുന്നു.

കോവിഡിനെതിരായ പോരാട്ടത്തിനിടെയാണ് മെറിൻ ഭർത്താവിൻ്റെ കത്തിമുനയ്ക്കിരയായത്. പതിനേഴ്‌ തവണ കുത്തേറ്റ് നിലത്തുവീണിട്ടും മതിയാവാതെ അയാൾ മെറിന്റെ ശരീരത്തിലൂടെ തന്റെ വാഹനവും ഓടിച്ചു കയറ്റി. ഇത്രമാത്രം വൈരാഗ്യത്തോടെ പ്രവർത്തിക്കാൻ ശരിയായ മനോനിലയുള്ള ആർക്കും സാധിക്കില്ല.

വിദേശത്ത് പോയി എന്നതുകൊണ്ട് മാത്രം മക്കളുടെ ജീവിതം സുരക്ഷിതമാണെന്ന് ആരും കരുതരുത്. എല്പ്പിക്കപ്പെട്ടവൻ തങ്ങളുടെ മകളെ നോക്കുമോ എന്നൊരു വ്യഥ ഏതൊരു മാതാപിതാക്കൾക്കുമുണ്ട്.

അമേരിക്കൻ ഐക്യ നാടുകളിലും മറ്റു വിദേശ രാജ്യങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. കരുണയുടെ ഭവനത്തിൽ ശുശ്രൂഷ ചെയ്തവളോട് നന്ദിയുടെ ഒരു കണിക പോലും കാണിക്കാതെ കുത്തി കൊലപ്പെടുത്തിയനോടും ക്ഷമിച്ചയിരിക്കും അവൾ അന്ത്യയാത്ര പറഞ്ഞത്. ഇന്ന് ആ സഹോദരി സ്വർഗ്ഗത്തിലെ മാലാഖാമാരൊത്ത് തൻ്റെ കുഞ്ഞു മകളുടെ നിഷ്കളങ്കതയുടെ കഥകൾ പറയുന്നുണ്ടാകും.

മെറിൻ്റെ ജീവിതയാത്രയിൽ അവൾ ചെയ്തുവച്ച പുണ്യങ്ങളും സഹനങ്ങളും കണക്കിലെടുത്താൽ അവൾ സ്വർഗ്ഗത്തിലാണെന്ന് പറയാതിരിക്കാനാവില്ല. ലോകമെമ്പാടുമുള്ള നഴ്സിംഗ് സമൂഹത്തിൻ്റെ പ്രാർത്ഥനകൾ അവൾക്കും കുടുംബത്തിനുണ്ട്.

പീഢകളേറ്റ് സഹിച്ച് ജീവനായി തീർന്നവൻ കടന്നു പോകുന്ന വഴികളിൽ മരണം പരാജയപ്പെടുന്നത് നാം കാണുന്നുണ്ട് . അതെ,അങ്ങയുടെ പരിശുദ്‌ധന്‍ ജീര്‍ണിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല.സങ്കീര്‍ത്തനങ്ങള്‍ 16 : 10

Prince Augustine

Share News