സർക്കാരിന്റെ മദ്യനയത്തിന് എതിരെ നിൽപ്പു സമരം: ഒക്ടോബർ ഒന്നിന് അങ്കമാലിയിൽ
സർക്കാരിന്റെ മദ്യനയത്തിനെതിരെയും കോവിഡ് കാലത്ത് മദ്യശാലകൾ തുറക്കാനുള്ള അണിയറ നീക്കത്തിലും പ്രതിഷേധിച്ച് കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ എകോപന സമിതി എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന തല നിൽപ്പു സമരം ഒക്ടോബർ ഒന്നിന് (വ്യാഴ്ച) രാവിലെ 11ന് അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ അറിയിച്ചു.
മദ്യ വിരുദ്ധ പ്രവൃത്തകനും പാർലമെൻറ് അംഗവുമായ ടി എൻ പ്രതാപൻ സമരം ഉൽഘാടനം ചെയ്യും.കേരള മദ്യവിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് പി കെ ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും.റോജി എം ജോൺ എം എൽ എ മദ്യ വിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ.ജോൺ അരീക്കൽ, അങ്കമാലി ബസിലീക്ക പള്ളി റെക്ടർ റവ.ഡോ.ഫാ.ജിമ്മി പൂച്ചക്കാട്ട്, സംസ്ഥാന ഭാരവാഹികളായ അഡ്വ.ചാർളി പോൾ, പ്രസാദ് കുരുവിള, ഫാ.ജോർജ് നേരെ വീട്ടിൽ, കെ.എ പൗലോസ്, പി എച്ച് ഷാജഹാൻ, പ്രൊഫ.കെ കെ.കൃഷ്ണൻ, എം.പി ജോസി, ഷൈബി പാപ്പച്ചൻ, ജെയിംസ് കോറേമ്പേൽ, തങ്കച്ചൻ വെളിയിൽ, സെബാസ്ത്യൻ വലിയ പറമ്പിൽ, ജെസി ഷാജി, ചെറിയാൻ മുണ്ടാടൻ തുടങ്ങിയവർ പ്രസംഗിക്കും.കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സാമൂഹിക അകലം പാലിച്ചായിരിക്കും നിൽപ്പു സമരമെന്ന് ജനറൽ കൺവീനർ ഷൈബി പാപ്പച്ചൻ അറിയിച്ചു..