
സര്‍ക്കാരിൻറെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉപേക്ഷിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു കോവിഡ് രോഗവ്യാപനം അടക്കമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ആഘോഷം ഉപേക്ഷിക്കുന്നത്.
എസ്‌എസ്‌എല്‍എസി അടക്കമുള്ള പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല.ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഈ മാസം അവസാനത്തോടെ എസ്‌എസ്‌എല്‍എസി പരീക്ഷകള്‍ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നത്.
എന്നാൽ ലോക്ക്ഡൗണ്‍ നീട്ടിയാല്‍ ഇപ്പോള്‍ പരീക്ഷകള്‍ പ്രഖ്യാപിച്ചാലും വീണ്ടും മാറ്റിവയ്ക്കേണ്ടിവരും. അതിനാല്‍ ലോക്ക്ഡൗണ്‍ നീട്ടുമോയെന്ന് അറിഞ്ഞതിനു ശേഷം പരീക്ഷ സംബന്ധിച്ച് തീരുമാനം മതിയെന്നാണ് ഇപ്പോഴത്തെ നിലപാട്.