സർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാര്‍ മതിയെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നമ്മുടെ ജാഗ്രത വര്‍ധിപ്പിക്കണമെന്നാണ് സൂചിപ്പിക്കുന്നത്.സര്‍‌​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഒ​രു സ​മ​യം പ​കു​തി ജീ​വ​ന​ക്കാ​ര്‍ മാ​ത്രം മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ നി​ല​ച്ച്‌ പോ​ക​രു​ത്. സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ളതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ പ​കു​തി ജീ​വ​ന​ക്കാ​ര്‍ വീ​ടു​ക​ളി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന സ​മ്ബ്ര​ദാ​യം തു​ട​ര​ണം. അയല്‍ സംസ്ഥാനത്ത് സെക്രട്ടറേറ്റില്‍ തന്നെ മരണം ഉണ്ടായി. ഇതെല്ലാം കാണിക്കുന്നത് നിയന്ത്രണം കര്‍ശനമാക്കണം എന്നാണ്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി തന്നെ വിലയിരുത്തണം. കോവിഡ് ജോലി ചെയ്യുന്നവര്‍ കുടുംബത്തോടൊപ്പം താമസിക്കരുത്. ആരോഗ്യപ്രവര്‍ത്തര്‍ക്ക് കൂടുതല്‍ സുരക്ഷ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു