കേരളത്തിലെ ആദ്യത്തെ ദുരിതാശ്വാസ അഭയകേന്ദ്രം ഔപചാരികമായി തുറന്നുകൊടുത്തു

Share News

കേരളത്തിലെ ആദ്യത്തെ ദുരിതാശ്വാസ അഭയകേന്ദ്രം ഔപചാരികമായി തുറന്നുകൊടുത്തു

. ദുരന്തനിവാരണ അതോറിറ്റി 12 കേന്ദ്രങ്ങൾ തീരദേശത്ത് സ്ഥാപിക്കുന്നതിന് ഓഖി കഴിഞ്ഞ് തീരുമാനമെടുത്തതാണ്. അതിൽ ആദ്യത്തേത് മാരാരിക്കുളത്താണ്. 5000 ചതുരശ്രയടി.

ഇരുനിലകളിലുമായി സാമഗ്രികൾ വയ്ക്കാൻ അലമാരയടക്കമുള്ള രണ്ട് ഹാളുകൾ, ആവശ്യമായ ശുചിമുറികൾ, അടുക്കള, സ്റ്റോർ റൂം, ജനറേറ്റർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും.മാരാരിക്കുളത്തെ ആദ്യത്തെ നാഷണൽ സൈക്ലോൺ റിസ്ക് മെറ്റിഗേഷൻ ഷെൽട്ടർ അല്ലായെന്നും തന്റെ മണ്ഡലത്തിലേതാണ് ആദ്യത്തേതെന്നും പ്രസ്താവിച്ച് ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ വിവാദമുണ്ടാക്കിയിരുന്നു.

അദ്ദേഹം മന്ത്രിയായിരിക്കുമ്പോഴാണ് എൻസിആർഎംപിയുടെ ഒന്നാംഘട്ടം നടപ്പാക്കിയത്. ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും കേരളത്തെ അതിൽ ഉൾപ്പെടുത്തുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പ്രത്യേകം ഫണ്ട് ഉപയോഗിച്ച് സ്വന്തം മണ്ഡലത്തിൽ തീരദേശത്ത് നല്ലൊരു കെട്ടിടം പണിതു. അത്രതന്നെ

.2015ൽ എൻസിആർഎംപിയുടെ രണ്ടാംഘട്ടത്തിൽ എല്ലാ ജില്ലകളിലേയ്ക്കും ഓരോ ഷെൽട്ടർവീതം അനുവദിച്ചു. അതിൽ ആദ്യത്തേത് മാരാരിക്കുളത്താണ്.പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായുള്ള ഒരു സമിതിയാണ് ഷെൽട്ടറിന്റെ മേൽനോട്ടം. ദുരന്തകാലത്തല്ലാതെയുള്ള സമയങ്ങളിൽ മറ്റു സാമൂഹിക ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാം. വരുമാനം കളക്ടറുടെ പേരിൽ തുടങ്ങുന്ന പ്രത്യേക അക്കൗണ്ടിൽ അടയ്ക്കണം

. 20ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിൽ നിന്നും കിട്ടുന്ന പലിശയും ഈ അക്കൗണ്ടിലേയ്ക്ക് ലഭിക്കും.

ഇതിൽ നിന്നുവേണം പരിപാലന ചെലവ് നടത്താൻ. ഇതുപോലെ പൊതുവായ ദുരന്ത അഭയകേന്ദ്രങ്ങൾ കേരളത്തിൽ നിർമ്മിക്കേണ്ടതുണ്ട്.

Dr.T.M Thomas Isaac

2.6KJilish Joseph and 2.6K others63 comments395 sharesLikeComment

Share

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു