
മദ്യവില്‍പ്പനയ്ക്കുള്ള മാര്‍ഗരേഖ പുറത്തിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ ബിവറേജസ് കോര്പ്പറേഷന് മാര്‍ഗരേഖ പുറത്തിറക്കി. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമായിരിക്കും വില്‍പ്പന. ഒരു സമയം ടോക്കണുള്ള അഞ്ചു പേര്‍ക്ക് മദ്യം വാങ്ങുവാന്‍ അനുമതി നല്‍കും.ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ മദ്യം നല്‍കുകയുള്ളു. ഒരുതവണ മദ്യം വാങ്ങിയാല്‍ നാലുദിവസം കഴിഞ്ഞേ വീണ്ടും വാങ്ങാന്‍ സാധിക്കുള്ളു.
ഒരാള്‍ക്ക് നാലു ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും മദ്യം വാങ്ങാന്‍ അനുമതി നല്‍കുക. മദ്യവില്‍പ്പന രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരിക്കുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
ടോക്കണ്‍ എടുക്കുന്ന വ്യക്തിയുടെ ടോക്കണ്‍ ലൈസന്‍സിയുടെ മൊബൈല്‍ ആപ്പിലെ ക്യൂ ആര്‍ കോഡുമായി പരിശോധിക്കും. ടോക്കണ്‍ ഇല്ലാത്തവര്‍ കൗണ്ടറിന് മുന്നില്‍ വന്നാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഔട്ട്‌ലറ്റുകളില്‍ തെര്‍മല്‍ സ്‌ക്രീനിങ് മെഷീനുകള്‍ സ്ഥാപിക്കും. ഒരേസമയം അഞ്ചുപേര്‍ക്ക് മാത്രമേ കൗണ്ടറിന് സമീപം പ്രവേശിക്കാന്‍ അനുവാദമുള്ളു.
അതേസമയം, മദ്യ വില്‍പ്പനയ്ക്ക് വെര്‍ച്വല്‍ ക്യൂ ഒരുക്കുന്നതിനായുള്ള ‘ബെവ് ക്യു’ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ചു. ആപ്പ് എന്ന് ലഭ്യമാകും എന്ന് വ്യക്തമാക്കിയിട്ടില്ല.