ദൈവം ഞങ്ങൾക്കു തന്ന മറ്റൊരു സമ്മാനമായിരുന്നു ഹന്ന മോൾ.
ജൂൺ 10ന് എൻ്റെ ജന്മദിനമായിരുന്നു.
65 വയസ്.കോവിഡ് കാലത്തെ സങ്കടങ്ങളുടെ വേദനയിൽ ജന്മദിനം പോലും ഓർക്കാതെ ഞാൻ ഉറങ്ങിപ്പോയി.
രാത്രി 12 മണി കഴിഞ്ഞ നിമിഷത്തിൽ ഭാര്യ ലവ് ലിയുംഹന്ന മോളും മരുമോൾ ഗ്രീനയും എന്നെ വിളിച്ചെഴുന്നേൽപ്പിച്ചുപാടി.
ഹാപ്പി ബർത്ത് ഡേ അപ്പാ .
..കണ്ണു തിരുമ്മി എഴുന്നേറ്റ് സ്നേഹത്തിൻ്റെ 3 ഉമ്മകൾ വാങ്ങി.വിവാഹം കഴിഞ്ഞപ്പോൾ ഞാനും ലൗവ് ലിയും തീരുമാനമെടുത്തു:
ഒരു കുഞ്ഞു മാത്രം മതി.
കാരണം രണ്ടു പേർക്കും ജോലിയിൽ നിന്നു കിട്ടുന്നത് കുറഞ്ഞ ശമ്പളം
-ഒരു വർഷം കഴിഞ്ഞ ശേഷം അപ്പു ഉണ്ടായതോടെ പ്രിക്കോഷനു വേണ്ടി ഗർഭനിരോധന മാർഗ്ഗo, കോപ്പർട്ടീ ഇട്ടു
ലൗവ് ലി.
ഹന്ന മോൾ കോപ്പർട്ടീയെടുത്ത് ദൂരെക്കളഞ്ഞു കൊണ്ട് ലൗവ് ലിയുടെ ഗർഭപാത്രത്തിൽ കിടന്ന് കുഞ്ഞുകുഞ്ഞു പടങ്ങൾ വരയ്ക്കാൻ തുടങ്ങി അതോടെ.ദൈവം ഞങ്ങൾക്കു തന്ന മറ്റൊരു സമ്മാനമായിരുന്നു ഹന്ന മോൾ.
സൂ വില്യംസൺ എന്ന ലോക പ്രശസ്തചിത്രകാരിക്ക് കാൻസർ.അവരുടെ ഒരു വർക്ക് ഈ കഴിഞ്ഞ വർഷത്തെ ബിനാലെയിൽ ഇൻസ്റ്റലേഷൻ ആയി ഉണ്ടായിരുന്നു.ഐ.സി.യുവിൽ ആയിരുന്ന അവർക്ക് വരാൻ പറ്റാത്തതിനാൽ ഹന്നയും സംഘവും കൂടി അവരുടെ ഇഷ്ടപ്രകാരം അത് ഇവിടെ എക്സികൂട്ടീവ് ചെയ്യുകയായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ 4 കപ്പലുകളിലായി പിടിച്ചു കൊണ്ടുപോയ നീഗ്രോ അടിമകളുടെ കഥ പറയുന്ന ആഗ്രേറ്റ്വർക്ക് ….. 2500 കുപ്പികളിൽ അവരുടെ പേരും സ്ഥലവും വിവരണവും എഴുതണം.
അത് മുഴുവൻ ഒറ്റയ്ക്ക്എഴുതിയതും ആ ലേഖനം ചെയ്തതും ഹന്നയായിരുന്നു. കുപ്പിയിൽ എഴുതാൻ വലിയ പ്രയാസമായിരുന്നു.ആ ഇൻസ്റ്റലേഷൻ ശ്രദ്ധിക്കപ്പെട്ടതോടെ ഹന്നയക്ക് കിട്ടിയ വലിയ എക്സ്പോഷറായി രുന്നു സ്യൂവിൻ്റെ ഇൻസ്റ്റാലേഷൻ.
ദൈവം അനുഗ്രഹിച്ചും ആശുപത്രിക്കാർ അനുവദിച്ചും സ്യൂവില്യംസൺ എന്ന ചിത്രകാരി ആഫ് റിക്കയിൽ നിന്നും ബിനാലേയുടെ തലേ ദിവസം ഫോർട്ടു കൊച്ചിയിൽ പറന്നുവന്ന് ഹന്നയെ ചേർത്തു പിടിച്ചു പറഞ്ഞു.ഞാൻ പ്രതീക്ഷിച്ചതിലും ഭംഗിയായി നീ അതു ചെയ്തു.
രണ്ടു ദിവസം ഹന്ന അവരെയും കൊണ്ട് നമ്മുടെ നാടുചുറ്റി.ഹന്നയക്ക് ആ ബിനാലയിലൂടെ കിട്ടിയ പ്രതിഫലം മുപ്പതിനായിരത്തിനടുത്തായിരുന്നു.ഒരു മാസം കൊണ്ടാണ് 2500 കുപ്പികൾ അവൾ എഴുതിയത്.ഹന്നയ്ക്ക് അതിന് അവസരം കൊടുത്ത കഴിഞ്ഞ വർഷത്തെ ബിനാലെ ക്യൂറേറ്റർക്കും അധികാരികൾക്കും മറ്റു എക്സികൂട്ടിവുകൾക്കും എത്ര നന്ദി പറഞ്ഞാലും തീരുകയില്ല. അവൾക്ക് ആ ബിനാലയിലൂടെ ലോക ചിത്രകാരന്മാരേയും ചിത്രകാരികളേയും പരിചയപ്പെടാൻ ഇടയായി. എല്ലാത്തിനും ദൈവത്തിനു നന്ദി.
അതോടെ കേരളത്തിനകത്തും പുറത്തും ഇന്ത്യയ്ക്കു പുറത്തുമുള്ള അനേകം കലാകാരന്മാർ അവളുടെ സുഹൃത്തുക്കളായി. അവൾ കൽക്കത്തയിലുള്ളപ്പോൾ വരച്ച ഒരു സ്കെച്ച് കണ്ട് ഇഷ്ടപ്പെട്ട യൂ എ സി ലെ (ഡാളസ്) ഒരു ദന്തഡോക്ടർ ആസ്കെച്ച് വാങ്ങി ക്ലിനിക്കിൻ്റെ സ്വീകരണമുറിയിൽ തൂക്കി .ഹന്നയുടെ ഗ്രാഫ് അതോടെ മാറി.ആർക്കിടെക്റ്റുകൊണ്ട് ജീവിക്കാമെന്നു കരുതി.ഡി മോണിറ്റയിസേഷൻ വന്നതോടെ ആർക്കിടെക്റ്റുകളുടെ കച്ചോടം പൂട്ടി.ഞങ്ങളുടെ വീട് ആർക്കിടെക്റ്റ് ആദ്യവർഷം പഠിക്കുമ്പോൾ തന്നെ അവൾഡിസൈൻ ചെയ്തു. അവൾ തന്നെ സൂപ്പർവൈസും ചെയ്തു. ഇൻഡീരിയറും.ഹന്ന ഇപ്പോൾ വീട്ടിലിരുന്നു പോർട്രേറ്റും മറ്റു പെയിൻ്റിംഗുകളും വരച്ച് ഉപജീവിക്കുന്നു.
ഇൻസ്റ്റഗ്രാമിലും മറ്റും അവളുടെ ചിത്രങ്ങൾ കണ്ട് പലരും വർക്ക് കൊടുക്കുന്നുണ്ട്.
ബിനാലേയ്ക്ക്.
….സ്യൂവില്യംസണ് ..
…കോപ്പർട്ടീ തട്ടിത്തെറുപ്പിച്ചു കളഞ്ഞ ദൈവത്തിന് ഒക്കെ നന്ദി.
George Joseph K