രാജ്യത്തിന്റെ സുരക്ഷ ആയുധങ്ങളുടെ ശക്തിയെ ആശ്രയിച്ചല്ല മറിച്ച് ദൈവത്തിന്റെ കരങ്ങളിലാണ് രാജ്യസുരക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അംബാല വ്യോമസേന താവളത്തിൽ റാഫേൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങിൽ വലിയൊരു ക്രൈസ്തവ സാക്ഷ്യമാണ് നമുക്ക് കഴിഞ്ഞദിവസം കാണുവാൻ സാധിച്ചത്. ചടങ്ങിലെ സർവ്വ ധർമ്മ പൂജയിൽ പ്രാർത്ഥിച്ച ഹെബ്രോൺ ചർച്ചിന്റെ ബ്രദർ എസക്കിയേൽ ക്രിസ്തു നാമത്തിൽ രണ്ടുതവണയാണ് പ്രാർത്ഥിച്ചത്.
തന്റെ ക്രൂശു മരണത്തിലൂടെ ക്രിസ്തു ലോകത്തിന് നൽകിയ രക്ഷയെ പറ്റിയും അദ്ദേഹം ധീരതയോടെ തന്റെ പ്രാർത്ഥനയിൽ ഓർമിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷ ആയുധങ്ങളുടെ ശക്തിയെ ആശ്രയിച്ചല്ല മറിച്ച് ദൈവത്തിന്റെ കരങ്ങളിലാണ് രാജ്യസുരക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സങ്കീർത്തനം പുസ്തകം 46 അധ്യായത്തിൽ നിന്നാണ് ബ്രദർ എസക്കിയേൽ ചടങ്ങിൽ വായിച്ചത്.
Sachin Jose Ettiyil