കേരളത്തിലെ മാധ്യമങ്ങളും ഇതൊന്നും വാർത്തയാക്കും എന്ന് കരുതേണ്ടതില്ല. കാരണം ഇവരുടെ സമാധാനപരമായ പ്രതിഷേധം ട്രംപിനെതിരെയല്ല.

Share News

ചെചൻ തീവ്രവാദി തലയറുത്ത് കൊലചെയ്ത സാമുവൽ പാറ്റി എന്ന അധ്യാപകനോടുളള ആദരസൂചകമായി പാരീസ് നഗരത്തിൽ ഒത്തുചേർന്ന ജനങ്ങൾ. ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടർന്നുണ്ടായ കലാപം വാർത്തയാക്കിയ അന്താരാഷ്ട്ര ഇടതുപക്ഷ മാധ്യമങ്ങളും, കേരളത്തിലെ മാധ്യമങ്ങളും ഇതൊന്നും വാർത്തയാക്കും എന്ന് കരുതേണ്ടതില്ല. കാരണം ഇവരുടെ സമാധാനപരമായ പ്രതിഷേധം ട്രംപിനെതിരെയല്ല. Sachin Jose Ettiyil

Share News
Read More

രാജ്യത്തിന്റെ സുരക്ഷ ആയുധങ്ങളുടെ ശക്തിയെ ആശ്രയിച്ചല്ല മറിച്ച് ദൈവത്തിന്റെ കരങ്ങളിലാണ് രാജ്യസുരക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Share News

അംബാല വ്യോമസേന താവളത്തിൽ റാഫേൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങിൽ വലിയൊരു ക്രൈസ്തവ സാക്ഷ്യമാണ് നമുക്ക് കഴിഞ്ഞദിവസം കാണുവാൻ സാധിച്ചത്. ചടങ്ങിലെ സർവ്വ ധർമ്മ പൂജയിൽ പ്രാർത്ഥിച്ച ഹെബ്രോൺ ചർച്ചിന്റെ ബ്രദർ എസക്കിയേൽ ക്രിസ്തു നാമത്തിൽ രണ്ടുതവണയാണ് പ്രാർത്ഥിച്ചത്. തന്റെ ക്രൂശു മരണത്തിലൂടെ ക്രിസ്തു ലോകത്തിന് നൽകിയ രക്ഷയെ പറ്റിയും അദ്ദേഹം ധീരതയോടെ തന്റെ പ്രാർത്ഥനയിൽ ഓർമിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷ ആയുധങ്ങളുടെ ശക്തിയെ ആശ്രയിച്ചല്ല മറിച്ച് ദൈവത്തിന്റെ കരങ്ങളിലാണ് രാജ്യസുരക്ഷയെന്നും അദ്ദേഹം പറഞ്ഞു. സങ്കീർത്തനം പുസ്തകം 46 […]

Share News
Read More

തീവ്രവാദത്തിന്റെ ഇരയായ മലാല ഇക്കാര്യങ്ങളെല്ലാം മൗനം അവലംബിക്കുന്നത് എന്തിനുവേണ്ടിയാണ് എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു.

Share News

സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയർത്തി താലിബാൻ ഭീകരരുടെ തോക്കിനിരയായ കൗമാരക്കാരിയാണ് മലാല യൂസഫ്സായി. പാകിസ്ഥാനിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരാൻ മലാലയ്ക്ക് ഒരു പരിധിവരെ സാധിച്ചു. തീവ്രവാദികളുടെ അക്രമത്തെ പേടിച്ചാണ് ഇതിനിടയിൽ അവർ ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്. 2020 ജൂൺ മാസം മലാല ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കി. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ അവരെ ആരാധനയോടെ ഒരു നേതാവായി നോക്കിക്കാണുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ നേതാക്കളായ മഹാത്മാഗാന്ധി, എബ്രഹാം ലിങ്കൺ, […]

Share News
Read More

“ആരെങ്കിലും മരിക്കേണ്ടി വന്നിരുന്നെങ്കിൽ, അത് ഞാൻ തന്നെ ആകണമെന്ന് എനിക്ക് തോന്നി.”

Share News

അനിയത്തിയുടെ ജീവൻ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയ ചേട്ടൻ – അനിയത്തിയുടെ ജീവൻ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയ ആറുവയസ്സുകാരൻ ബ്രിഡ്ജർ വാൾക്കറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നാലു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞനിയത്തിയെ വീട്ടിലെ വളർത്തുനായയുടെ ആക്രമണത്തിൽ നിന്നാണ് ബ്രിഡ്ജർ രക്ഷിച്ചത്. അനിയത്തിയെ രക്ഷിക്കാൻ ശ്രമം നടത്തുന്നതിനിടയിൽ ബ്രിഡ്ജറിന്റെ മുഖത്ത് ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായ നിരവധിതവണ കടിച്ചു. രണ്ടു മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷന് ശേഷമാണ് ബ്രിഡ്ജറുടെ മുഖം തുന്നിച്ചേർക്കാൻ ഡോക്ടർമാർക്ക് സാധിച്ചത്. എന്തിനാണ് അനിയത്തിയുടെയും, […]

Share News
Read More