
ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില ഇന്ന് പരിശോധിക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില ഇന്ന് പരിശോധിക്കും. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘമാണ് ആരോഗ്യനില പരിശോധിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയാണ് മെഡിക്കൽ സംഘത്തിന്റെ അധ്യക്ഷ.
ചൊവ്വാഴ്ച രാവിലെ 11ന് മുൻപായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി നിർദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ വേണമെന്നുള്ള വിജിലന്‍സ് അപേക്ഷയില്‍ തീരുമാനം കൈക്കൊള്ളുന്നത്.
എന്നാല്‍ കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ കോപ്പി വേണമെന്ന ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യം കോടതി തള്ളിയിരുന്നു