കോവിഡ്‌ ചട്ടങ്ങൾ പാലിക്കാത്ത സമരങ്ങൾക്കെതിരെ ഹൈക്കോടതി

Share News

കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്ന സമരവും പ്രതിഷേധവും തടയണമെന്ന ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. നിയന്ത്രണ കാലയളവിൽ എത്ര സമരങ്ങളും പ്രതിഷേധങ്ങളും നടന്നു എന്ന് സർക്കാർ നാളെ കോടതിയെ അറിയിക്കണം. എത്ര കേസുകൾ എടുത്തുവെന്നും അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

കോവിഡ് വ്യാപനം ഭീഷണമായ സാഹചര്യത്തിൽ സംഘം ചേർന്നുള്ള പ്രതിഷേധവും സമരവും സ്ഥിതി ഗുരുതരമാക്കുമെന്നും രാഷ്ടീയ പാർട്ടികൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ജോൺ നുമ്പേലിയും മറ്റും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് എസ് .മണികുമാർ, ജസ്റ്റീസ് ഷാജി .പി .ചാലി എന്നിവർ അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ നിർദേശം.

സമരങ്ങളുടെ കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുറിച്ചിട്ടുണ്ടന്നും നടപടി എടുക്കുന്നുണ്ടന്നും സർക്കാർ അറിയിച്ചു. മാർഗ നിർദേശം ലംഘിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലന്ന് കോടതി വാക്കാൽ നീരീക്ഷിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരാണ് കേസിലെ എതിർകക്ഷികൾ.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു