
കുഞ്ഞിനെ തരുന്ന നിമിഷംമുതൽ പരിശുദ്ധ മാതാവ് കരുതലും കാവലുമായി കൂടെയുണ്ടാകും. ജീവൻെറ സുവിശേഷം -അമ്മയാകാനുള്ള അവസരം സന്തോഷത്തോടെ ഓരോ സ്ത്രീയും സ്വീകരിക്കണം .
2006ഇൽ നീണ്ട പതിനേഴു വർഷത്തെ ജോലിക്കു ശേഷം ഞങ്ങളുടെ വീട് പണിയുന്നതുമായി ബന്ധപെട്ടു എറണാകുളംഐസക്ക്സ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ നിന്നും ഞാൻ വിരമിച്ചു . കച്ചേരിപ്പടിയിലെ സ്‌ഥലത്തു വീട് പണിആരംഭിച്ചപ്പോളായിരുന്നു വളരെ നല്ല ജോലി ഉപേക്ഷിച്ചത് . പ്രേഷിത പ്രവർത്തനത്തിൽ ഇനിയുള്ള നാളുകളിൽ സമയം കണ്ടെത്തണമെന്ന ആഗ്രഹവും എനിക്കുണ്ടായിരുന്നു ..അപ്പോഴാണ് പാലാരിവട്ടം Love & Care എന്ന കാരുണ്യശുശ്രുഷയിൽ സഹകരിക്കുവാൻ അവസരം ലഭിച്ചത് . അഗതികൾക്ക് സ്നേഹവും സംരക്ഷണവുമായി വസ്ത്രങ്ങളും ഭക്ഷണവും കൊടുത്ത് സേവനം നടത്തുന്ന ശുശ്രുഷ .ആ ശുശ്രുഷ ഇപ്പോഴും തുടരുന്നു . അതിനു വേണ്ടി വര്ഷങ്ങളായി നല്ലവനായ ദൈവം എന്നെ ഒരുക്കുകയായിരുന്നു.. എൻെറ കുടുംബം ദൈവത്തിൻെറ കരുതലും സ്നേഹവും നന്നായി അനുഭവിക്കുന്നു .. സർവശക്തനായ പൊന്നു തമ്പുരാനേ കോടാനുകോടി നന്ദി

ഞങ്ങൾക്ക് അപ്പോൾ മൂന്നു ആൺമക്കൾ. അന്ന് മൂത്ത മോൻ അമലിനു 15വയസ്സ് രണ്ടാമത്തെമോൻ വിമലിനു 11 വയസ്സ് മൂന്നാമത്തെ മോൻ നിർമലിനു 5 വയസ്സ്
2008ഇൽ എനിക്കു വലിയ തളർച്ചയും ക്ഷീണവുമായപ്പോൾ എറണാകുളം ലിസി ഹോസ്പിറ്റലിൽ ചെന്നു തൈറോയ്ഡ് ടെസ്റ്റിന്റെ എല്ലാ കാര്യങ്ങൾ നടത്തിയിട്ട് ഒന്നും മനസിലാകുന്നില്ല ക്ഷീണം മാറുന്നുമില്ല പിന്നെ വെറുതെ ഒരു സംശയത്തിന് വീട്ടിൽ തന്നെ പ്രേഗ്നെൻസി ടെസ്റ്റ് നടത്തിയപ്പോഴാണ് ഞാൻ നാലാമത് ഗർഭിണിയാണ് എന്ന് അറിഞ്ഞത്
മുൻ കാലങ്ങളിലെ പോലേ തന്നെ ലിസി ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ് റോസാ കുട്ടി ഡോക്ടറിനെ തന്നെ ആണ് കണ്ടത് ഡോക്ടറിനെ കണ്ടപ്പോൾ പതിവ് പോലേ സ്കാൻ ചെയ്യാൻ പറഞ്ഞു .അപ്പോഴാണ് കുഞ്ഞിന് രണ്ടര മാസമായെന്ന് അറിഞ്ഞത് തൊട്ട് ഒരു മാസം മുൻപ് LIC യിൽ നിന്ന് ഞങ്ങൾ ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ വിനോദ യാത്രയ്ക്ക് പോയപ്പോൾ നിര്മലിനെ എടുത്തു കൊണ്ടാണ് ഞാൻ നടന്നത് എന്റെ ക്ഷീണവും തളർച്ചയും കണ്ടപ്പോൾ ഞങ്ങളുടെ development officer ജോസഫ് സാറാണ് എന്നോട് നിർബന്ധിച്ചു ഹോസ്പിറ്റലിൽ പോകണമെന്ന് പറഞ്ഞത് .
സ്കാനിങ് റിപ്പോർട്ട് ഉം കൊണ്ടു റോസക്കുട്ടി ഡോക്ടറുടെ അടുത്ത് ചെന്നു റിപ്പോർട്ട് നോക്കിയിട്ട് പുറത്തു Nambiar ഡോക്ടറുടെ ക്ലിനിക്കിൽ ചെന്നിട്ടു വേറെ ഒരു സ്കാൻ ചെയ്യണമെന്ന് പറഞ്ഞു അതിൻ പ്രകാരം അവിടെ ചെന്നു scan ചെയ്തു .റിപ്പോർട്ട് ആയിട്ട് റോസക്കുട്ടി ഡോക്ടറുടെ അടുത്തെത്തി. എഴുതി കൊണ്ടിരുന്ന ഡോക്ടർ പേന അടച്ചു വച്ചിട്ട് എന്നോട് പറഞ്ഞു .സ്കാനിംഗ് ഇൽ എന്തോ കുഴപ്പമുണ്ട് അമൃത ഹോസ്പിറ്റലിൽ ചെന്നു എന്തോ വെള്ളം കുത്തിയെടുത്തു ഉള്ള ടെസ്റ്റ് ഉണ്ട് അതു ചെയ്യണം എന്നു എനിക്കു ഒന്നും തന്നെ മനസിലായില്ല അപ്പോൾ ഞാൻ പറഞ്ഞു ഡോക്ടറെ എന്റെ മൂന്നു പ്രസവത്തിനും റോസക്കുട്ടി ഡോക്ടർ തരുന്ന മരുന്ന് കഴിച്ചും, ലിസി ഹോസ്പിറ്റലിൽ അല്ലേ ഞാൻ പ്രസവിച്ചത് ഇതും അങ്ങിനെ തന്നെ മതി വേറെ എങ്ങും പോകണ്ട ഡോക്ടർ തന്നെ നോക്കിയാൽ മതി.
അതു കേട്ടപ്പോഴാണ് ഡോക്ടർ പേന തുറന്ന് മരുന്നിനു എഴുതിയത് ആ സമയത്ത് ഡോക്ടർ പറഞ്ഞത് എനിക്കു മനസിലായില്ല. പിന്നീടാണ് അറിഞ്ഞത് സ്കാനിങ് റിപ്പോർട്ടിൽ കുഞ്ഞിന് ക്രോമോസോം കംപ്ലയിന്റ് ഉണ്ട് ഭാവിയിൽ പ്രയാസമായിരിക്കും എന്നൊക്കെ. പക്ഷേ എന്റെ ദൈവത്തിലും പരിശുദ്ധ അമ്മയിലും ഞങ്ങൾക്ക് ഉറച്ച വിശ്വാസമായിരുന്നു .മോശമായത് ഒന്നും ഈശോ തരില്ല ,നല്ലത് തന്നെ സർവശക്തനായ ദൈവം ഞങ്ങൾക്കായി ചെയ്യുംഎന്ന് അടിയുറച്ചു വിശ്വസിച്ചു.
ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന പൊന്നു തമ്പുരാൻ എല്ലാ തീരുമാനങ്ങളും മാറ്റി മറിക്കുന്നവൻ ആണ്. പിന്നീടുള്ള മാസങ്ങൾ കുഞ്ഞിന് വേണ്ടി എന്റെ അമ്മച്ചിയും ഭർത്താവും ,മക്കൾ, കുടുംബത്തിലുള്ളവർ, ബന്ധത്തിൽ ഉള്ളവർ, സ്നേഹിതർ, സഹപ്രവർത്തകർഎന്നെ അറിയാത്തവർ പോലും ഈശോയോടു കരഞ്ഞു പ്രാർത്ഥിച്ചു .എനിക്കാണെങ്കിൽ തളർച്ചയും ക്ഷീണവും ശർദിലും .
നമ്മിൽ നിന്നു വേർപിരിഞ്ഞു പോയ കോട്ടയം ലിറ്റിൽ ലൂർദ് ആശുപത്രിയിലെ Dr. സിസ്റ്റർ മേരി മാർസലീന (പ്രോലൈഫ് ) സ്നേഹത്തോടെ ഓർക്കുന്നു. സിസ്റ്റർ പാലാരിവട്ടം പി ഒ സിയിൽ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ യോഗത്തിന് വന്നപ്പോൾ ,ഞാൻ ശുശ്രുഷ ചെയ്യുന്ന ലവ് ആൻഡ് കെയർ എന്ന ജീവകാരുണ്യ ശുശ്രുഷയുടെ ഡയറക്ടർ സാബു ജോസ് ബ്രദർ ഡോക്ടർ മേരി മാര്സസാലസിനെ പരിചയപ്പെടുത്തിത്തന്നു .

തിരക്കിനിടയിലും ആ സിസ്റ്റർ ഞങ്ങളോടു സംസാരിച്ചു. ഞങ്ങൾക്ക് ലഭിച്ച നിർദേശങ്ങൾ അറിയിച്ചു .”ഒരു പ്രതേക പരിശോധനയും വേണ്ട,പേടിക്കേണ്ട ,കുഞ്ഞിന് ഒരു കുഴപ്പവുമുണ്ടാകില്ല .നിങ്ങൾ എടുത്ത ധിരമായ തിരുമാനത്തിൽ മുന്നോട്ടുപോകുക .ഞാനും ഉണ്ട് കൂടെ .സ്കാനിംഗ് നടത്തി ചില ഡോക്ടർമാർ ,അമ്മമാരെ പേടിപ്പിക്കുന്നു .ഫലമോ ഒരു ശതമാനം എന്തെങ്കിലും രോഗം വരുവാൻ, ഒരുപക്ഷേ സാധ്യതയുള്ള കുഞ്ഞിനെ കൊന്നുകളയുന്നു ..കുഞ്ഞിനെ തന്ന ദൈവം ബാക്കിയും നോക്കിക്കോളും ,മാതാവ് സംരക്ഷിക്കും ”… അമ്പതിനായിരത്തിലധികം പ്രസവങ്ങളെടുത്തിട്ടുള്ള സിസ്റ്റർ പറഞ്ഞു .വലിയ ആശ്വസത്തോടെയാണ് ഞാനും ഭർത്താവ് ശ്രീ ഡേവിസും പി ഓ സി യിൽനിന്നും അന്ന് മടങ്ങിയത് .ഓരോ ഡോക്ടറും ഇങ്ങനെ ആയിരുന്നുവെങ്കിൽ ,പ്രൊ ലൈഫ് കാഴ്ചപ്പാട് ലഭിച്ചുവെങ്കിൽ എന്ന് ഓർത്തുപോയി .യേശുവേ നന്ദി
ആറാം മാസമായപ്പോൾ ചിറ്റൂർ ധ്യാന കേന്ദ്രത്തിൽ ഒരാഴ്ചത്തെ താമസിച്ചുള്ള ധ്യാനത്തിന് പോയി രോഗികൾക്കു വേണ്ടിയുള്ള പ്രാർത്ഥനയിൽ ബഹുമാനപെട്ട ജോബച്ചൻ രോഗീലേപന ശ്രുശൂഷയും പ്രാർത്ഥനയും നടത്തി .ധ്യാനത്തിന്റെ ദിവസങ്ങളിൽ എനിക്കു നല്ല സന്തോഷമായിരുന്നു ധ്യാനം കഴിഞ്ഞു വന്ന് പിറ്റേന്ന് ആറാം മാസത്തിന്റെ സ്കാനിംഗ് ആയിരുന്നു .സ്കാനിംഗ് റിപ്പോർട്ട് കിട്ടി ഡോക്ടർ എടുത്തു നോക്കിയിട്ട്” കുഴപ്പം ഒന്നും തന്നെ കാണുന്നില്ല”- എന്നാണ് പറഞ്ഞത്. ആദ്യത്തെ റിപ്പോർട്ടിന്റെ നേരെ വിപരീതം യേശു നാമം മഹത്വപ്പെടെട്ടെ
പിന്നീടുള്ള ദിവസങ്ങൾ നന്ദിയോടെ പ്രാർത്ഥനയോടെ ആയിരുന്നു. പ്രസവസമയം ആയപ്പോൾ ,2009 ജനുവരി 8 ആം തിയതി ലിസി ഹോസ്പിറ്റലിൽ ഓപ്പറേഷൻ ആയിരുന്നു. എന്റെ ദൈവമേ പരിശുദ്ധ അമ്മ ഞങ്ങൾക്കായി യേശുവിൽ നിന്ന് വാങ്ങി തന്ന അമ്മയുടെ പൊന്നുമോൾ റോസാൻ മരിയ ഡേവിസ്.

ഞങ്ങളുടെ കൊവേന്ത പള്ളിയിലെ ഫാത്തിമ മാതാവിന്റെ അടുത്ത് ചെന്നു ആരും കേൾക്കാതെ ഞാൻ പറയുമായിരുന്നു,” മൂന്നു ആൺ മക്കളല്ലേ അമ്മയുടെ പേരിട്ടു വിളിക്കാൻ ഒരു മോൾ”.നമ്മുടെ പരിശുദ്ധ അമ്മ ബോണസായി തന്ന സുന്ദരി ആയ പൊന്നു മോൾ. ആദ്യം കണ്ടവർ അമ്പരന്നു പോയെന്ന് പറഞ്ഞു അത്രയും പ്രകാശമായിരുന്നു കുഞ്ഞിന്. റോസാൻ മരിയ മോൾക്ക് ഇപ്പോൾ 11 വയസ്സ് കഴിഞ്ഞു ദൈവത്തിനു അസാധ്യമായിട്ട് ഒന്നുമില്ല.

നമ്മൾ ദൈവത്തിന്റെ ശക്തമായ കരത്തിന് കീഴിൽ തായ്മയായി നിന്നാൽ തക്ക സമയത്ത് അവിടുന്ന് നമ്മെ ഉയുർത്തും. സ്കാനിങ് റിപ്പോർട്ടിൽ കുഴപ്പമുണ്ട് എന്നു പറഞ്ഞതിന്റെ അടുത്ത ദിവസം എന്റെ ഭർത്താവ് എന്നോട് പറഞ്ഞു. ഒരു ദിവസം രാത്രിയിൽ സ്വപ്നത്തിൽ ഒരു കുഞ്ഞിന്റെ സ്വരം കേട്ടു എന്ന് അപ്പാ എനിക്കു കുഴപ്പമൊന്നും ഇല്ല അപ്പാ എന്ന് ഞങ്ങളുടെ മോൾ അപ്പനോട് ഉറക്കത്തിൽ സംസാരിച്ചു. ഭർത്താവും എന്റെ അമ്മച്ചിയും മക്കളും എല്ലാവരും എന്നെ പൊന്നു പോലേ നോക്കിയ കാലങ്ങൾ ആയിരുന്നു എന്റെ ദൈവമേ നന്ദി നന്ദി കോടാനുകോടി നന്ദി.

ഇരുപതും ഇരുപത്തതിനാലും ആഴ്ച്ച പ്രായമുള്ള കുഞ്ഞുങ്ങളെ സ്‌കാനിങ് നടത്തിയശേഷം ലഭിച്ച റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ചിലർ അവരുടെ ഉദരത്തിലെ കുഞ്ഞിനെ നഷ്ട്ടപ്പെടുത്തുവാൻ ശ്രമിക്കുന്നതിൻെറ വിവരങ്ങളറിഞ്ഞത് എൻെറ കുടുംബത്തെയും വിഷമിപ്പിക്കുന്നു .അതുകൊണ്ടാണ് ഞങ്ങളുടെ ജീവിതത്തിലെ ഈ ദൈവാനുഭവം എഴുതിയത് .
കുഞ്ഞിനെ തരുന്ന നിമിഷംമുതൽ പരിശുദ്ധ മാതാവിൻെറ കരുതലും കാവലുമായി കൂടെയുണ്ടാകും .ജീവൻെറ സുവിശേഷം -അമ്മയാകാനുള്ള അവസരം സന്തോഷത്തോടെ ഓരോ സ്ത്രീയും സ്വീകരിക്കണം .
നമുക്ക് അറിയാവുന്ന ഗര്ഭിണികൾക്കുവേണ്ടി പ്രാർത്ഥിക്കണം .കഴിയുന്ന എല്ലാവിധ സഹായങ്ങളും നൽകണം ..മാനസിക പിന്തുണ നൽകണം .പ്രൊ ലൈഫ് ശുശ്രുഷകളിൽ പങ്കാളികളാകാം ,അതിൽ അഭിമാനിക്കാം .

മിനി ഡേവിസ് 8089626284
Related Links
ഉദരത്തിലെ കുഞ്ഞിന്റെ അനുദിന വളർച്ചയെക്കുറിച്ചു കേൾക്കാം.
https://nammudenaadu.com/lets-hear-about-the-growth-of-a-child-inside-the-womb/
Ms Preeti Sudan, Health Secretary Was The Deputy Chair Of The Board Meeting Of The Partnership For Maternal, Newborn & Child Health , Held Through Virtual Platform Today
https://nammudenaadu.com/ms-preeti-sudan-health-secretary-was-the-deputy-chair-of-the-board-meeting-of-the-partnership-for-maternal-newborn-child-health-held-through-virtual-platform-today/
Related Posts
വിദ്യാഭ്യാസ വായ്പയെക്കുറിച്ചുള്ള 13 സംശയങ്ങളും ഉത്തരങ്ങളും .
കോവിഡ് പ്രതിരോധം: നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടകരം- ആരോഗ്യമന്ത്രി
- LIFE CARE
- Life Is Beautiful
- Pregnancy
- Pro Life
- Pro-Life Apostolate of Syro-Malabar Church
- PRO-LIFE WARRIOR
- Right to life
- Satisfied Life
- successful life
- അനുഭവം
- അനുവക്കുറിപ്പ്
- ഉദരത്തിലെ കുഞ്ഞുങ്ങൾ
- ഗർഭിണികൾ
- ഡോക്ടർ