
സംസ്ഥാനത്ത് ഒന്‍പത് ഹോട്ട്സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പുതിയ ഹോട്‌സ്‌പോട്ടുകള്‍ കൂടി. കണ്ണൂര്‍ രണ്ട്, കാസര്‍ക്കോട് മൂന്ന്, പാലക്കാട് ഒന്ന്, ഇടുക്കി ഒന്ന്, കോട്ടയം ഒന്ന്. മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയും ഹോട്‌സ്‌പോട്ട് പട്ടികയിലുണ്ട്. ഇതോടെ സംസ്ഥാനത്തെ മൊത്തം ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 68ആയി.
സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇത്രയധികം കോവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. പത്ത് പേരുടെ ഫലം നെഗറ്റീവായി.