കോവിഡ് മൃത ശരീരത്തിന് പന്ത്രണ്ടടി കുഴി എന്നത് മാറ്റണം .ശാസ്ത്ര യുക്തിയോടെ അടി കണക്ക് മാറ്റിയെഴുതണം

Share News

കോവിഡ് രോഗം വന്ന് മരിക്കുന്നവരുടെ ശവ സംസ്കാര ചിട്ടകൾ ജീവിച്ചിരിക്കുന്ന രോഗികളെ പോലും പേടിയോടെ കാണുവാൻ പോന്ന വിധത്തിലാണ്

.മൃത ശരീരത്തിൽ വൈറസ് വളർച്ച ഇല്ലെന്നാണ് ശാസ്ത്ര മതം.എന്നാലും ചില മുൻ കരുതലുകൾ എടുക്കുന്നത് മനസ്സിലാക്കാം .

സ്രവങ്ങൾ പുറത്തു വരാതെ അണു വിമുക്തമായി സൂഷ്മമായി തയ്യാറാക്കിയ മൃതദേഹത്തെയാണ് പൊട്ടാനിടയുള്ള ബോംബെന്ന മട്ടിൽ കൈകാര്യം ചെയ്യുന്നത് .ഇതൊക്കെ കണ്ടാൽ സമൂഹം പേടിക്കുന്നത് സ്വാഭാവികം അല്ലേ? അവർ കലാപം ഉണ്ടാക്കുന്നതില്‍ എങ്ങനെ കുറ്റം പറയും?

രണ്ടു ലെയർ പ്ലാസ്റ്റിക്ക് ആവരണമിട്ട് പൊതിയാറുണ്ട് .ഇത് മണ്ണിൽ ചെന്നാൽ എങ്ങനെ അഴുകി മണ്ണിനോട് ചേരാനാണ്? ബയോ ഡിഗ്രേഡബിൾ ആവരണം ആകാമോയെന്ന് നോക്കണം .അതിനെ പൊതിയുന്ന ആവരണവും അത്തരത്തിൽ ഉള്ളതാകണം. മണ്ണിൽ മറവു ചെയ്യുന്ന എല്ലാ മൃത ദേഹങ്ങളും വയ്ക്കുന്ന പെട്ടികളുടെ കാര്യത്തിലും ഈ നിർദ്ദേശം എല്ലാ കാലത്തും നടപ്പിലാക്കണം . കോവിഡ് മൃത ശരീരത്തിന് പന്ത്രണ്ടടി കുഴി എന്നത് മാറ്റണം .ശാസ്ത്ര യുക്തിയോടെ അടി കണക്ക് മാറ്റിയെഴുതണം.

എറണാകുളത്തൊക്കെ ഈ ജാതി കുഴി എടുക്കാൻ പോയാൽ ശവ ശരീരത്തിനെ ആ കുഴിയില്‍ ഉണ്ടാകുന്ന കുളത്തിൽ ഇടേണ്ടി വരും .കല്ലറയിലും സെല്ലാറിലും മൃതദേഹം വച്ചാൽ എന്താണ് പ്രശ്നം?ശവ സംസ്കാര രീതികളിൽ ഇപ്പോൾ സംഭവിക്കുന്നത് അധിക പ്രസംഗമാണ് .ശവ ശരീരമല്ലേയെന്ന് കരുതി എല്ലാവരും മിണ്ടാതിരിക്കുകയാണ് .മൃതദേഹവും മിണ്ടില്ല. പാവം😢

(സി ജെ ജോൺ)

Drcjjohn Chennakkattu

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു