
ഇടുക്കിയിൽ ഇന്ന് സ്ഥിരീകരിച്ച covid രോഗികൾ – 3
ഒരാൾ മെയ് 22ന് മഹാരാഷ്ട്രയിൽ നിന്നും ട്രെയിൻ വഴി ഉപ്പുതറ പശുപ്പാറയിൽ എത്തിയ 25 വയസ്സുള്ള യുവതി. മഹാരാഷ്ട്രയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. രോഗലക്ഷണങ്ങൾ ഒന്നും നിലവിലില്ല.
മെയ് 22ന് ഡൽഹിയിൽ നിന്നും ട്രെയിൻ വഴി തൊടുപുഴ കാരിക്കോട് എത്തിയ 24 വയസ്സുള്ള യുവാവ് (വിദ്യാർത്ഥി). രോഗലക്ഷണങ്ങൾ ഒന്നും നിലവിലില്ല.
മെയ് 31ന് ഡൽഹിയിൽ നിന്നും വിമാനമാർഗം വന്ന 43 വയസുള്ള ചക്കുപള്ളം സ്വദേശിയാണ് മൂന്നാമത്തെ രോഗി. ഇദ്ദേഹത്തിന് നിലവിൽ രോഗലക്ഷണങ്ങൾ ഉണ്ട്.
മൂന്ന് പേരും വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവരാണ്.
ഇവരിൽ കരിക്കോട് സ്വദേശിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റ് രണ്ടു രോഗികളെയും ഇടുക്കി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കും.