രാജ്യ സേവനത്തിനൊപ്പം നിർധന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ‘ഇടുക്കി പട്ടാളം’

Share News

ഇടുക്കി ജില്ലയിലെ സൈനികരുടെ  വാട്സ് ആപ്പ് കൂട്ടായ്മയുടെ  സഹകരണത്തിൽ നിർധന വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനം സാധ്യമായി.

ജില്ലയിലെ സൈനികരെ മാത്രം ഉൾപ്പെടുത്തി രൂപികരിച്ച വാട്സ് ആപ് കുട്ടായ്മയായ ‘ടീം ഇടുക്കി സോൾജിയേഴ്സി’ന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത  20 വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കാണു സൈനികർ ടി.വിയും ഡി.ടി.എച്ചും നൽകിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാൻ കഴിയാത്ത അർഹരായ  വിദ്യാർത്ഥികൾക്കാണ് സൈനിക കൂട്ടായ്മയുടെ സഹായത്തിൽ പഠനം സാധ്യമായത്.നെടുങ്കണ്ടം അർബൻ ബാങ്ക് ഓഡിറ്റോറിയം ഹാളിൽ നടന്ന പഠനോപകരണ വിതരണം 33 എൻ.സി.സി ബറ്റാലിയൻ കമാൻഡർ കേണൽ സി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുബൈദാർ സന്താഷ് ജോൺ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം പോലീസ് സബ് ഇൻസ്പെക്ടർ വിനോദ് കുമാർ പഠനോപകരണങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു